'അർദ്ധരാത്രി വീഡിയോയല്ല, പകൽ പാർലമെന്റിൽ സംസാരിക്കൂ'; ചോദ്യപേപ്പർ ചോർച്ചയിൽ മോദിക്കെതിരെ ഖാർഗെ


2026-07-24T12:31:00

#Latest News #Mallikarjun Kharge #PM Narendra Modi #Exam Paper Leak #Parliament #Student Protest #NEET

ന്യൂഡൽഹി: ( www.truevisionnews.com ) പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ട് സംസാരിക്കാത്തതിനെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രൂക്ഷമായി വിമർശിച്ചു.

രാത്രി വീഡിയോ സന്ദേശം ഇറക്കുന്നതിന് പകരം പകൽ പാർലമെന്റിൽ വന്ന് കാര്യം വിശദീകരിക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു.ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി വ്യാഴ്ച അർദ്ധരാത്രിയോടെ സാമൂഹിക മാധ്യമങ്ങളിൽ ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.

ഇതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ പ്രതികരണം."ഇത്രയും ഗൗരവമുള്ള വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ നേരിട്ട് പ്രസ്താവന നടത്തുകയാണ് വേണ്ടത്. രാത്രി വന്ന് വീഡിയോ ഇറക്കുന്നതിന് പകരം പകൽ പാർലമെന്റിൽ വന്ന് സംസാരിക്കണം" എന്ന് ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവാദിത്വപരമായതും സർക്കാരിന്റെ ഔദ്യോഗിക നിലപാടുമാണെങ്കിൽ അത് പാർലമെന്റിൽ അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്താൽ മാത്രമേ പ്രതിപക്ഷത്തിന് അത് ചർച്ച ചെയ്യാനും പരിശോധിക്കാനും അവസരം ലഭിക്കൂ എന്നും ഖാർഗെ കൂട്ടിച്ചേർത്തു.

അതേസമയം വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ്-ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും ഇതിനുള്ള നിയമത്തിന്റെ കരട് കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

"ചോദ്യപേപ്പർ ചോർച്ച സാധാരണ വിഷയമല്ലെന്ന് എനിക്കറിയാം. അതുകൊണ്ടാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചത്. കുറ്റക്കാരെല്ലാം ഇപ്പോൾ ജയിലിലാണ്. വിദ്യാർഥികളുടെ ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ സർക്കാർ മുഴുവൻ സംവിധാനവും ഉപയോഗിച്ച് പുനഃപരീക്ഷ നടത്തി" എന്നും മോദി വീഡിയോയിൽ പറഞ്ഞു.

എന്നാൽ പാർലമെന്റിൽ ചർച്ച നടത്താതെ വീഡിയോ സന്ദേശം പുറത്തിറക്കിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഖാർഗെ ചോദ്യം ചെയ്തു. വിദ്യാർഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന്റെ നിലപാട് പാർലമെന്റിൽ വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Content Highlight: Kharge Slams PM Modi Over Exam Paper Leak, Demands Statement in Parliament

#Latest News #Mallikarjun Kharge #PM Narendra Modi #Exam Paper Leak #Parliament #Student Protest #NEET

Next TV

Top Stories










adimage adimage