---
title: "ഐഫോൺ ചോദിച്ചപ്പോൾ താടി വളർത്തുന്ന എണ്ണ;ഫ്ലിപ്പ്കാർട്ടിന് ഉപഭോക്തൃ കോടതി വൻ പിഴ ചുമത്തി"
english_title: "Flipkart Fined Rs 1.8 Lakh for Delivering Beard Oil Instead of iPhone 14 Pro"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374307/flipkart-fined-iphone-beard-oil-mumbai-consumer-court"
published_at: "2026-07-24T12:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a63090c57b1f_flipkart-fined-iphone-beard-oil-mumbai-consumer-court.jpg"
keywords: ["Lates news", "Flipkart", "Consumer Court", "iPhone 14 Pro", "Online Shopping Fraud", "Mumbai News", "Ecommerce"]
---

# ഐഫോൺ ചോദിച്ചപ്പോൾ താടി വളർത്തുന്ന എണ്ണ;ഫ്ലിപ്പ്കാർട്ടിന് ഉപഭോക്തൃ കോടതി വൻ പിഴ ചുമത്തി

> **Lead Summary:** മുംബൈ:**[ **ഓൺലൈനായി ഓർഡർ ചെയ്ത ഐഫോണിന് പകരം ഉപഭോക്താവിന് താടി വളർത്താനുള്ള എണ്ണ നൽകിയ സംഭവത്തിൽ പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിന് ഉപഭോക്തൃ കോടതി വൻ പിഴ ചുമത്തി.

## Article Content

മുംബൈ:**[ **ഓൺലൈനായി ഓർഡർ ചെയ്ത ഐഫോണിന് പകരം ഉപഭോക്താവിന് താടി വളർത്താനുള്ള എണ്ണ നൽകിയ സംഭവത്തിൽ പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിന് ഉപഭോക്തൃ കോടതി വൻ പിഴ ചുമത്തി.

2023 ഏപ്രിലിൽ 1,11,793 രൂപ നൽകി ഐഫോൺ 14 പ്രോ ഓർഡർ ചെയ്ത മുംബൈ പൊവായി സ്വദേശിക്കാണ് ഫോണിന് പകരം എണ്ണക്കുപ്പി ലഭിച്ചത്. പ്രത്യേകമായി ഓർഡർ ചെയ്ത ചാർജറും കവറും കൃത്യമായി ലഭിച്ചെങ്കിലും, പ്രധാന പാക്കറ്റിൽ ഫോണിന് പകരം എണ്ണക്കുപ്പിയാണ് ലഭിച്ചത

പരാതിയുമായി കസ്റ്റമർ കെയറിനെ സമീപിച്ചെങ്കിലും ഫ്ലിപ്പ്കാർട്ട് യാതൊരു നടപടിയും സ്വീകരിക്കാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു.തുടർന്ന് ഉപഭോക്താവ് കോടതിയെ സമീപിക്കുകയായിരുന്നു.

കസ്റ്റമർ പരാതികളിൽ അന്വേഷണം നടത്താൻ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകൾക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ മുംബൈ അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ഫോണിന്റെ വിലയായ 1,11,793 രൂപ പലിശ സഹിതം തിരിച്ചനൽകാനും നഷ്ടപരിഹാരവും കേസ് ചെലവുമായി 70,000 രൂപ അധികമായി നൽകാനും ഫ്ലിപ്പ്കാർട്ടിനും സെല്ലർക്കും നിർദ്ദേശം നൽകി.ഫ്ലിപ്പ്കാർട്ടും സെല്ലറായ 'ഇന്റർനാഷണൽ വാല്യൂ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡും' സംയുക്തമായി 45 ദിവസത്തിനകം തുക നൽകണമെന്നാണ് വിധി.

അതേസമയം ഉൽപ്പന്നം പാക്ക് ചെയ്യുന്നതിലോ അയക്കുന്നതിലോ നിർമ്മാതാക്കളായ ആപ്പിളിന് പങ്കില്ലാത്തതിനാൽ അവർക്കെതിരെയുള്ള പരാതി കമ്മീഷൻ തള്ളി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374307/flipkart-fined-iphone-beard-oil-mumbai-consumer-court)