ഓൺലൈൻ ടാക്സി സമരം ഭാഗികമായി പിൻവലിച്ചു; കേരള സവാരിയും റാപ്പിഡോയും സർവീസിലേക്ക്

ഓൺലൈൻ ടാക്സി സമരം ഭാഗികമായി പിൻവലിച്ചു; കേരള സവാരിയും റാപ്പിഡോയും സർവീസിലേക്ക്

ഓൺലൈൻ ടാക്സി സമരം ഭാഗികമായി പിൻവലിച്ചു; കേരള സവാരിയും റാപ്പിഡോയും സർവീസിലേക്ക്
2026-07-24T11:59:00 | By Susmitha Surendran
#Online Taxi Strike #Kerala Savari #Rapido #Uber #Taxi Drivers #Fare Hike

തിരുവനന്തപുരം: ( https://truevisionnews.com/)  സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം ഭാഗികമായി പിന്‍വലിച്ചു. കേരള സവാരി, റാപ്പിഡോ എന്നീ കമ്പനികൾ തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് ഈ കമ്പനികളിലെ ജീവനക്കാർ സമരത്തിൽ നിന്ന് പിന്മാറിയത്.

അതേസമയം, ഊബര്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരം തുടരും. കൊച്ചിയില്‍ ഊബര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. മിനിമം നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഊബര്‍ കമ്പനി അംഗീകരിച്ചില്ലെന്നാണ് സംഘടന ആരോപിക്കുന്നത്.

തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തിങ്കളാഴ്ച ഊബറുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഊബറിനെതിരായ സമരം ശക്തമായി തുടരുമെന്നും ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സംയുക്ത സമിതി അറിയിച്ചു.

നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി സർവീസുകൾ നിരോധിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, മുന്നറിയിപ്പില്ലാതെ ഡ്രൈവർമാരുടെ ഐഡി ബ്ലോക്ക് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ 11 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്.

സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സമരം ഭാഗികമായി പിൻവലിച്ചെങ്കിലും, ഊബർ സർവീസുകൾ മുടങ്ങിയത് യാത്രക്കാരെയും പ്രത്യേകിച്ച് കൊച്ചി പോലുള്ള നഗരങ്ങളിലെ ജനങ്ങളെയും കാര്യമായി വലച്ചു.

അത്യാവശ്യ യാത്രക്കാർ, ഓഫീസുകളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും എയർപോർട്ടുകളിലേക്കും പോകുന്നവർ എന്നിവരെല്ലാം സമരം കാരണം മണിക്കൂറുകളോളം കഷ്ടപ്പെടേണ്ടി വന്നു. കേരള സവാരിയും റാപ്പിഡോയും സർവീസ് പുനരാരംഭിച്ചത് ആശ്വാസമായെങ്കിലും, പ്രമുഖ കമ്പനിയായ ഊബറിന്റെ ഡ്രൈവർമാർ കൂടി സമരം തുടരുന്നത് നഗരങ്ങളിലെ യാത്രാസൗകര്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ സമരം പൂർണ്ണമായി ഒത്തുതീർപ്പായില്ലെങ്കിൽ ജനങ്ങളുടെ ദുരിതം ഇനിയും തുടരാനാണ് സാധ്യത.

Content Highlight: Kerala Online Taxi Strike Partially Withdrawn, Uber Drivers To Continue Protest

#Online Taxi Strike #Kerala Savari #Rapido #Uber #Taxi Drivers #Fare Hike

Next TV

Related Stories
കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Jul 24, 2026 01:23 PM

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

കോഴിക്കോട് നടുവണ്ണൂർ കാവുന്തറ സ്വദേശി ഇതൾ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്....

Read More >>
വിശ്വസിച്ച് അയച്ചതല്ലേ ....? ചൂണ്ടലിൽ മൂന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

Jul 24, 2026 01:04 PM

വിശ്വസിച്ച് അയച്ചതല്ലേ ....? ചൂണ്ടലിൽ മൂന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

തൃശൂർ ചൂണ്ടലിൽ വീട്ടിൽ ട്യൂഷൻ നടത്തിയിരുന്ന നൗഷാദ് മൂന്ന് വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. കുന്നംകുളം പൊലീസ് പോക്സോ വകുപ്പ് പ്രകാരം...

Read More >>
കടലായി ജനാവലി...!  മയ്യിത്ത് നമസ്കാരം നടത്തിയത് 70 തവണ; ആലിക്കുട്ടി മുസ്‍ലിയാർക്ക് പതിനായിരങ്ങളുടെ യാത്രാമൊഴി

Jul 24, 2026 12:50 PM

കടലായി ജനാവലി...! മയ്യിത്ത് നമസ്കാരം നടത്തിയത് 70 തവണ; ആലിക്കുട്ടി മുസ്‍ലിയാർക്ക് പതിനായിരങ്ങളുടെ യാത്രാമൊഴി

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർക്ക് തിരൂർക്കാട്ട് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. 70 തവണ മയ്യിത്ത് നമസ്കാരം. ജിഫ്‌രി തങ്ങൾ,...

Read More >>
adimage
വസ്ത്രങ്ങളും ആഭരണങ്ങളും എടുത്തു വീടുവിട്ടിറങ്ങി; കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും മകനെയും കാണാതായിട്ട്  8 ദിവസം, അന്വേഷണം ഊർജിതം

Jul 24, 2026 12:50 PM

വസ്ത്രങ്ങളും ആഭരണങ്ങളും എടുത്തു വീടുവിട്ടിറങ്ങി; കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും മകനെയും കാണാതായിട്ട് 8 ദിവസം, അന്വേഷണം ഊർജിതം

കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ഷഹല ഷെറിൻ, മകൻ മുഹമ്മദ് ഐമൻ എന്നിവരെ ഈ മാസം 16 മുതൽ കാണാനില്ല. ഭർത്താവിന്റെ പരാതിയിൽ പോലീസ് അന്വേഷണം...

Read More >>
 കണ്ണൂർ ഇരിട്ടിയിൽ മത്സ്യവുമായി പോയ പിക്കപ്പ് ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

Jul 24, 2026 12:15 PM

കണ്ണൂർ ഇരിട്ടിയിൽ മത്സ്യവുമായി പോയ പിക്കപ്പ് ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ ഇരിട്ടി മാടത്തിയിൽ മത്സ്യവുമായി പോയ പിക്കപ്പ് ലോറി കാൽനട യാത്രക്കാരനെ ഇടിച്ചു മറിഞ്ഞു. ബാലൻ (64) സംഭവസ്ഥലത്ത്...

Read More >>
ആത്മഹത്യാക്കുറിപ്പും മരണമൊഴിയും വെളിപ്പെടുത്തണം; കൂരോപ്പട കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് യു.ഡി.എഫും ബി.ജെ.പിയും

Jul 24, 2026 12:12 PM

ആത്മഹത്യാക്കുറിപ്പും മരണമൊഴിയും വെളിപ്പെടുത്തണം; കൂരോപ്പട കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് യു.ഡി.എഫും ബി.ജെ.പിയും

കോട്ടയം കൂരോപ്പടയിൽ ഒരു കുടുംബം മുഴുവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും. ധനകാര്യ സ്ഥാപനത്തിലെ...

Read More >>
Top Stories

adimage adimage
Entertainment News