---
title: "സ്വന്തം ചോരയല്ലേ...എന്നിട്ടും...! ആൺകുഞ്ഞുണ്ടായില്ല; ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ  പെൺകുഞ്ഞിനെ വാട്ടർ സംപിൽ എറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ"
english_title: "Chikkaballapur: Father Arrested For Killing 2-Week-Old Baby Girl By Throwing Into Water Tank"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374271/chikkaballapur-father-kills-2-week-old-baby-girl-water-tank"
published_at: "2026-07-24T10:23:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62efc1b6c41_chikkaballapur-father-kills-2-week-old-baby-girl-water-tank.jpg"
keywords: ["Chikkaballapur", "Karnataka", "Female Infanticide", "Child Murder", "M Imran", "Gender Discrimination"]
---

# സ്വന്തം ചോരയല്ലേ...എന്നിട്ടും...! ആൺകുഞ്ഞുണ്ടായില്ല; ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ  പെൺകുഞ്ഞിനെ വാട്ടർ സംപിൽ എറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

> **Lead Summary:** **ബംഗളൂരു: ( **[https://truevisionnews.com/)]** **കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ദാരുണ കൊലപാതകം. ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ സ്വന്തം പെൺകുഞ്ഞിനെ പിതാവ് വീട്ടിനുള്ളിലെ ഭൂഗർഭ ജലസംഭരണിയിലേക്ക് (വാട്ടർ സംപ്) എറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തിൽ ഇരുപത്തിയെട്ടുകാരനായ എം. ഇമ്രാനെ ചിക്കബല്ലാപ്പൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ബംഗളൂരു: ( **[https://truevisionnews.com/)]** **കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ദാരുണ കൊലപാതകം. ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ സ്വന്തം പെൺകുഞ്ഞിനെ പിതാവ് വീട്ടിനുള്ളിലെ ഭൂഗർഭ ജലസംഭരണിയിലേക്ക് (വാട്ടർ സംപ്) എറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തിൽ ഇരുപത്തിയെട്ടുകാരനായ എം. ഇമ്രാനെ ചിക്കബല്ലാപ്പൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.

ഇമ്രാനും ഭാര്യ മുസ്കാനും രണ്ടാമതൊരു കുഞ്ഞു പിറന്നിട്ട് രണ്ടാഴ്ച തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ കുട്ടിയും പെൺകുഞ്ഞായതിനാൽ ഇത്തവണയെങ്കിലും ആൺകുഞ്ഞുണ്ടാകുമെന്നായിരുന്നു ഇയാളുടെ ശക്തമായ പ്രതീക്ഷ. എന്നാൽ വീണ്ടും പെൺകുഞ്ഞ് പിറന്നതിലുള്ള കടുത്ത അമർഷവും നിരാശയുമാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വ്യക്തമാക്കുന്നു.

വ്യാഴാഴ്ച പുലർച്ചെ വീട്ടിലുള്ളവർ ഉറങ്ങിക്കിടക്കുന്ന സമയത്താണ് സംഭവം. അമ്മയുടെ അരികിൽ കിടന്നിരുന്ന കുഞ്ഞിനെ ആരുമറിയാതെ എടുത്തു കൊണ്ടുപോയി ഇയാൾ സംപിലേക്ക് വലിച്ചെറിയുകയായിരുന്നു. രാവിലെ ഉണർന്ന അമ്മ കുഞ്ഞിനെ കാണാതെ പരിഭ്രാന്തയായി ചോദിച്ചപ്പോൾ, ഒന്നുമറിയാത്ത ഭാവത്തിൽ ഇയാൾ വീട്ടുകാരുമൊപ്പം തിരച്ചിൽ നാടകം കളിക്കുകയും ചെയ്തു.

ഒടുവിൽ സംശയം തോന്നി വീട്ടുകാർ സംപിലെ വെള്ളം വറ്റിച്ചു നോക്കിയപ്പോഴാണ് കുഞ്ഞിന്റെ നിശ്ചലമായ ശരീരം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതക കുറ്റത്തിന് കേസെടുത്ത പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374271/chikkaballapur-father-kills-2-week-old-baby-girl-water-tank)