---
title: "പശ്ചിമ ബംഗാളിൽ ബി.എസ്.എഫ് ക്യാമ്പിൽ വെടിവെയ്പ്പ്; സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു"
english_title: "West Bengal: 2 BSF Jawans Killed In Firing By Colleague Inside Malda Camp"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374266/west-bengal-malda-bsf-camp-firing-2-jawans-killed"
published_at: "2026-07-24T09:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62e9a08371c_west-bengal-malda-bsf-camp-firing-2-jawans-killed.jpg"
keywords: ["BSF", "Malda", "West Bengal", "Shivkumar Mishra", "BSF Camp", "Firing"]
---

# പശ്ചിമ ബംഗാളിൽ ബി.എസ്.എഫ് ക്യാമ്പിൽ വെടിവെയ്പ്പ്; സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു

> **Lead Summary:** **കൊൽക്കത്ത: **പശ്ചിമ ബംഗാളിൽ ക്യാമ്പിനുള്ളിലുണ്ടായ വെടിവെയ്പ്പിൽ രണ്ട് ബി.എസ്.എഫ് ജവാന്മാർ ദാരുണമായി കൊല്ലപ്പെട്ടു. അജയ് കുമാർ, അബദാർ കുമാർ എന്നിവരാണ് മരിച്ചത്. മാൽഡ ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പിലാണ് സഹപ്രവർത്തകന്റെ തോക്കുനിന്നുള്ള വെടിയേറ്റ് ജവാന്മാർക്ക് ജീവൻ നഷ്ടമായത്.

## Article Content

**കൊൽക്കത്ത: **പശ്ചിമ ബംഗാളിൽ ക്യാമ്പിനുള്ളിലുണ്ടായ വെടിവെയ്പ്പിൽ രണ്ട് ബി.എസ്.എഫ് ജവാന്മാർ ദാരുണമായി കൊല്ലപ്പെട്ടു. അജയ് കുമാർ, അബദാർ കുമാർ എന്നിവരാണ് മരിച്ചത്. മാൽഡ ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പിലാണ് സഹപ്രവർത്തകന്റെ തോക്കുനിന്നുള്ള വെടിയേറ്റ് ജവാന്മാർക്ക് ജീവൻ നഷ്ടമായത്.

ക്യാമ്പിൽ കസ്റ്റഡിയിലായിരുന്ന കോൺസ്റ്റബിൾ ശിവകുമാർ മിശ്രയാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് മൂന്ന് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.

പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ ബികാസ് ഭർമ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കോടതി നടപടികളുടെ ഭാഗമായി ക്യാമ്പിൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന പ്രതിയായ ശിവകുമാർ മിശ്ര കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

എങ്കിലും കൃത്യത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ ലോക്കൽ പൊലീസിന്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374266/west-bengal-malda-bsf-camp-firing-2-jawans-killed)