---
title: "കാസർകോട് ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ വൻ തീപിടിത്തം; ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്ത് ആശങ്ക"
english_title: "Massive Fire At Kasaragod Plastic Recycling Unit Near GAIL Pipeline"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374264/kasaragod-chattanchal-plastic-factory-fire-gail-pipeline"
published_at: "2026-07-24T09:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62e99d02940_kasaragod-chattanchal-plastic-factory-fire-gail-pipeline.jpg"
keywords: ["Latest News", "Kasaragod Fire", "Industrial Accident", "GAIL Pipeline"]
---

# കാസർകോട് ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ വൻ തീപിടിത്തം; ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്ത് ആശങ്ക

> **Lead Summary:** **കാസർകോട്: [** ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റിൽ പുലർച്ചെയുണ്ടായ വൻ തീപിടിത്തം വലിയ ആശങ്ക പരത്തി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് പ്ലാസ്റ്റിക് ഗ്രാന്യൂൾസ് നിർമിക്കുന്നതിനായി അവശിഷ്ടങ്ങൾ തരംതിരിക്കുന്ന ഫാക്ടറിയിൽ തീ പടർന്നത്.

## Article Content

**കാസർകോട്: [** ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റിൽ പുലർച്ചെയുണ്ടായ വൻ തീപിടിത്തം വലിയ ആശങ്ക പരത്തി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് പ്ലാസ്റ്റിക് ഗ്രാന്യൂൾസ് നിർമിക്കുന്നതിനായി അവശിഷ്ടങ്ങൾ തരംതിരിക്കുന്ന ഫാക്ടറിയിൽ തീ പടർന്നത്.

സംഭവസ്ഥലത്തിന് തൊട്ടരികെയും ഫാക്ടറിക്കകത്തുകൂടിയും ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്നത് വലിയൊരു ദുരന്തത്തിന്റെ ഭീതി പരത്തിയിരുന്നു. രണ്ട് മീറ്റർ ആഴത്തിലാണ് പൈപ്പ് ലൈൻ സ്ഥിതി ചെയ്യുന്നത്. കാസർകോട്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകളുടെ സമയോചിതമായ ഇടപെടലിലൂടെയാണ് തീ പൂർണ്ണമായും അണയ്ക്കാനായത്.

തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പൈപ്പ് ലൈൻ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374264/kasaragod-chattanchal-plastic-factory-fire-gail-pipeline)