---
title: "കോക്രോച്ച് ജനതാ പാർട്ടി പാർലമെന്റ് മാർച്ച്; പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്ന് ആശങ്ക"
english_title: "Delhi Parliament March: 19-Year-Old Student May Lose Eyesight In Pellet Attack, Says Family"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374255/delhi-parliament-march-pellet-attack-student-eye-injury"
published_at: "2026-07-24T09:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62e1616b9c8_delhi-parliament-march-pellet-attack-student-eye-injury.jpg"
keywords: ["Delhi Protest", "Pellet Gun", "CJP March", "Parliament", "AIIMS", "Student Injured"]
---

# കോക്രോച്ച് ജനതാ പാർട്ടി പാർലമെന്റ് മാർച്ച്; പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്ന് ആശങ്ക

> **Lead Summary:** **ന്യൂഡൽഹി: **കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിയിൽ ഗുരുതര പരിക്കേറ്റ വിദ്യാർഥിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്ന് ആശങ്ക. ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ പത്തൊൻപതുകാരൻ എയിംസ് ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്.

## Article Content

**ന്യൂഡൽഹി: **കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിയിൽ ഗുരുതര പരിക്കേറ്റ വിദ്യാർഥിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്ന് ആശങ്ക. ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ പത്തൊൻപതുകാരൻ എയിംസ് ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്.

ശസ്ത്രക്രിയയിലൂടെ വലതു കണ്ണിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്തെങ്കിലും കൃഷ്ണമണിയിൽ ആഴത്തിൽ പതിച്ചതിനാൽ കാഴ്ച തിരികെ ലഭിക്കാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി കുടുംബം വ്യക്തമാക്കി.

പ്രതിഷേധത്തിനിടെ ദേഹമാസകലം പെല്ലറ്റ് തുളച്ചുകയറിയവരുടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഔട്ട്‌ലുക്ക് മാഗസിൻ റിപ്പോർട്ടർ പങ്കുവെച്ച ചിത്രങ്ങൾ ആക്രമണത്തിന്റെ ഭീകരതയാണ് വെളിപ്പെടുത്തുന്നത്. എന്നാൽ, സമരത്തിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിട്ടില്ലെന്നാണ് ഡൽഹി പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. ഇരകളുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങൾ പൊലീസിന്റെ വാദങ്ങളെ പൂർണമായും തള്ളിക്കളയുന്നുണ്ട്.

പൊലീസോ ആർ.പി.എഫ് ജവാൻമാരോ പെല്ലറ്റ് ഗൺ പ്രയോഗിച്ചിട്ടുണ്ടാകാം എന്നാണ് ഉയരുന്ന പ്രധാന അഭ്യൂഹം. പത്തൊൻപതുകാരന് പുറമെ, സമാനമായ രീതിയിൽ പെല്ലറ്റ് തുളച്ചുകയറി ചികിത്സയിൽ കഴിയുന്ന ശൈഖ് ഇർഷാജ് മൻസൂരി എന്നയാളുടെയും കാഴ്ചശക്തി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കുടുംബവും ഡോക്ടർമാരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374255/delhi-parliament-march-pellet-attack-student-eye-injury)