---
title: "അനുമതി ലംഘിച്ച് 'ആസാദി പാട്ടും പ്രതിഷേധവും'; കൊച്ചിയിൽ റാപ്പർ വേടന്റെ പരിപാടിക്കെതിരെ പൊലീസ് കേസ്"
english_title: "Ernakulam: Case Against Rapper Vedan Over 'Azaadi' Protest Event Supporting Delhi Student Stir"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374248/ernakulam-case-rapper-vedan-azaadi-protest-delhi-students"
published_at: "2026-07-24T09:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62dcf1734a7_ernakulam-case-rapper-vedan-azaadi-protest-delhi-students.jpg"
keywords: ["Vedan", "Ernakulam", "Azaadi Protest", "CJP", "Kochi Police", "Delhi Student Protest"]
---

# അനുമതി ലംഘിച്ച് 'ആസാദി പാട്ടും പ്രതിഷേധവും'; കൊച്ചിയിൽ റാപ്പർ വേടന്റെ പരിപാടിക്കെതിരെ പൊലീസ് കേസ്

> **Lead Summary:** **എറണാകുളം: **ഡൽഹി വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടന്ന 'ആസാദി പാട്ടും പ്രതിഷേധവും' പരിപാടിക്കെതിരെ പൊലീസ് കേസെടുത്തു. പനമ്പള്ളി നഗർ സെൻട്രൽ പാർക്കിൽ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് എറണാകുളം സൗത്ത് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.

## Article Content

**എറണാകുളം: **ഡൽഹി വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടന്ന 'ആസാദി പാട്ടും പ്രതിഷേധവും' പരിപാടിക്കെതിരെ പൊലീസ് കേസെടുത്തു. പനമ്പള്ളി നഗർ സെൻട്രൽ പാർക്കിൽ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് എറണാകുളം സൗത്ത് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.

പരിപാടി നടത്തരുതെന്ന് കാണിച്ച് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ചായിരുന്നു സംഘാടനം. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 99 പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.

അതേസമയം ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) പ്രക്ഷോഭവുമായി ശക്തമായി മുന്നോട്ടുപോകും. രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു.

26 ദിവസത്തെ നിരാഹാരത്തിനൊടുവിൽ അദ്ദേഹം സമരം അവസാനിപ്പിച്ചതിൽ ആശ്വാസമുണ്ടെന്നും, ജീവൻ പണയം വെച്ചുള്ള ആ പോരാട്ടം രാജ്യത്തിന് ഏറെ വിലപ്പെട്ടതാണെന്നും, നന്ദിയും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. Maps

കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിൽ ഉൾപ്പെടെ സമരപരിപാടികൾ നടക്കും. സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കിയിരിക്കുകയാണ്. ഗാന്ധി സ്മൃതിയിലേക്ക് നടത്തിയ മാർച്ചിന് പുറമെ, 'ഇന്ത്യാ' മുന്നണിയുടെ നേതൃത്വത്തിൽ പാർലമെന്റിലും പ്രതിഷേധങ്ങൾ ശക്തമായി തുടരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374248/ernakulam-case-rapper-vedan-azaadi-protest-delhi-students)