---
title: "മുത്തശ്ശിയുടെ വിയോഗം താങ്ങാനായില്ല; ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടി പേരക്കുട്ടിയുടെ ആത്മഹത്യാ ശ്രമം"
english_title: "West Bengal Shocker: Grandson Jumps Into Electric Crematorium Furnace After Grandmother Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374247/west-bengal-grandson-jumps-into-crematorium-furnace-after-grandmother-death"
published_at: "2026-07-24T08:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62dbd2535e2_west-bengal-grandson-jumps-into-crematorium-furnace-after-grandmother-death.jpg"
keywords: ["Crematorium suicide attempt", "Indrajit Biswas", "Shocking news", "Electric crematorium incident"]
---

# മുത്തശ്ശിയുടെ വിയോഗം താങ്ങാനായില്ല; ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടി പേരക്കുട്ടിയുടെ ആത്മഹത്യാ ശ്രമം

> **Lead Summary:** **കൊൽക്കത്ത: പ**ശ്ചിമ ബംഗാളിൽ മുത്തശ്ശിയുടെ വിയോഗത്തിൽ മനംനൊന്ത് പേരക്കുട്ടി ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. നാദിയ ജില്ലയിലെ നബദീപിൽ തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ശ്മശാനത്തിലുണ്ടായിരുന്ന ബന്ധുക്കളുടെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് 30 കാരനായ ഇന്ദ്രജിത് ബിശ്വാസിന്റെ ജീവൻ രക്ഷിക്കാനായത്. എന്നാൽ യുവാവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

## Article Content

**കൊൽക്കത്ത: പ**ശ്ചിമ ബംഗാളിൽ മുത്തശ്ശിയുടെ വിയോഗത്തിൽ മനംനൊന്ത് പേരക്കുട്ടി ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. നാദിയ ജില്ലയിലെ നബദീപിൽ തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ശ്മശാനത്തിലുണ്ടായിരുന്ന ബന്ധുക്കളുടെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് 30 കാരനായ ഇന്ദ്രജിത് ബിശ്വാസിന്റെ ജീവൻ രക്ഷിക്കാനായത്. എന്നാൽ യുവാവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ഗെടെ സ്വദേശിയായ വയോധികയുടെ മൃതദേഹം മതപരമായ ചടങ്ങുകൾക്ക് ശേഷം വൈദ്യുതി ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് മാറ്റുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ചൂളയുടെ വാതിൽ അടയ്ക്കാനൊരുങ്ങുമ്പോൾ ഇന്ദ്രജിത് പെട്ടെന്ന് ഉള്ളിലേക്ക് ചാടുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ ഏറെ പ്രയാസപ്പെട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്.

ഉടൻ തന്നെ ഇന്ദ്രജിതിനെ നബദീപിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുപ്പം മുതൽ ഒപ്പം വളർത്തിയ മുത്തശ്ശിയുടെ വേർപാട് താങ്ങാനാകാതെ ഇന്ദ്രജിത് പകൽ മുഴുവൻ കരച്ചിലിലായിരുന്നുവെന്നും, എന്നാൽ ഇത്തരമൊരു കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദഹന ചൂളയിലേക്ക് യുവാവ് ചാടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374247/west-bengal-grandson-jumps-into-crematorium-furnace-after-grandmother-death)