---
title: "വരൻ ഒന്ന്, വധു മൂന്ന്...; വൈറൽ റീലുകളുടെ ക്യാമറാമാനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർ സഹോദരിമാർ"
english_title: "UP Viral Wedding Three Influencer Sisters Marry Same Man Amroha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374239/uttar-pradesh-amroha-three-sisters-marry-same-man-viral-wedding"
published_at: "2026-07-24T08:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62d489ce02b_uttar-pradesh-amroha-three-sisters-marry-same-man-viral-wedding.jpg"
keywords: ["Amroha", "Uttar Pradesh", "Viral Wedding", "Influencer", "Sisters", "Vikas"]
---

# വരൻ ഒന്ന്, വധു മൂന്ന്...; വൈറൽ റീലുകളുടെ ക്യാമറാമാനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർ സഹോദരിമാർ

> **Lead Summary:** **അംറോഹ: ** ഉത്തർപ്രദേശിലെ അംറോഹയിൽ മൂന്ന് ഇൻഫ്ലുവൻസർ സഹോദരിമാരുടെ വിവാഹം രാജ്യവ്യാപകമായി ചർച്ചയാകുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ മൂന്ന് യുവതികളും ഒരേ യുവാവിനെയാണ് ഒരു വേദിയിൽ വച്ച് വിവാഹം ചെയ്തത്.ഹാസൻപൂരിലെ പ്രസിദ്ധമായ ചാമുണ്ഡ ക്ഷേത്രത്തിൽ ജൂലൈ 15നാണ് വിവാഹം നടന്നത്.

## Article Content

**അംറോഹ: ** ഉത്തർപ്രദേശിലെ അംറോഹയിൽ മൂന്ന് ഇൻഫ്ലുവൻസർ സഹോദരിമാരുടെ വിവാഹം രാജ്യവ്യാപകമായി ചർച്ചയാകുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ മൂന്ന് യുവതികളും ഒരേ യുവാവിനെയാണ് ഒരു വേദിയിൽ വച്ച് വിവാഹം ചെയ്തത്.ഹാസൻപൂരിലെ പ്രസിദ്ധമായ ചാമുണ്ഡ ക്ഷേത്രത്തിൽ ജൂലൈ 15നാണ് വിവാഹം നടന്നത്.

രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിയായ സരോജ് (20), സഹോദരി സാവിത്ര (19), ബന്ധുവായ ഖടക്വംശി (18) എന്നിവരാണ് വരൻ. ഇവരുടെ റീൽ വീഡിയോകളുടെ ക്യാമറാമാൻ കൂടിയായ ശ്യംപുരി സ്വദേശി 20കാരൻ വികാസ് എന്ന വിക്കിയാണ് വരൻ.സോഷ്യൽ മീഡിയ റീലുകളിൽ ഭർത്താവിന്റെ വേഷത്തിൽ പതിവായി പ്രത്യക്ഷപ്പെടുന്ന യുവാവാണ് വികാസ്.

> ഇതാണ് വിവാഹത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. "ഞങ്ങൾ മൂന്ന് പേരും പ്രായപൂർത്തിയായവരാണ്. വിവാഹം ചെയ്ത് ഞങ്ങൾ സന്തുഷ്ടരാണ്" എന്നാണ് വിവാഹ ശേഷം യുവതികൾ മാധ്യമങ്ങളോട് പറഞ്ഞത്. "സനാതന ധർമ്മത്തെ ഞങ്ങൾ അപമാനിച്ചിട്ടില്ല. പണ്ട് രാജാക്കന്മാർക്ക് നിരവധി ഭാര്യമാർ ഉണ്ടായിരുന്നില്ലേ" എന്നും അവർ ചോദിക്കുന്നു.

വിവാഹ ചടങ്ങുകൾ ക്ഷേത്രത്തിൽ വച്ച് യുവതികൾ തന്നെ മുൻകൈയെടുത്ത് നടത്തിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ആദ്യം ബന്ധുക്കൾ സരോജിന്റെ വിവാഹം മാത്രമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ മൂന്ന് പേരും ഒരുമിച്ച് ജീവിക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നു.

ഒരു കുടുംബത്തിലെ മൂന്ന് സഹോദരന്മാരെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ യുവതികൾ ജീവനൊടുക്കുമെന്ന ഭീഷണി വരെ ഉയർത്തി. ഇതോടെയാണ് ഗ്രാമത്തിലെ തന്നെ യുവാവായ വികാസിനെ മൂന്ന് പേരും വിവാഹം ചെയ്യുന്ന കാര്യം തീരുമാനിച്ചത്. തുടർന്ന് നാലുപേരും ക്ഷേത്രത്തിലെത്തി വിവാഹിതരായി.

സോഷ്യൽ മീഡിയയിൽ ഇതിനകം ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള യുവതികളാണ് ഇവർ. വികാസ് അവരുടെ റീലുകൾ ചിത്രീകരിക്കുകയും അതിൽ പ്രധാന കഥാപാത്രമാവുകയും ചെയ്യാറുണ്ട്. വിവാഹ വീഡിയോയും ചിത്രങ്ങളും ഇതിനകം വൈറലായിട്ടുണ്ട്.

സംഭവം നിയമപരമായി പ്രായപൂർത്തിയായവരുടെ സ്വമേധയാലുള്ള തീരുമാനമാണെന്ന് യുവതികൾ പറയുമ്പോഴും, ഇത്തരമൊരു വിവാഹം സാമൂഹികമായി ഉയർത്തുന്ന ചർച്ചകൾക്ക് വിരാമമായിട്ടില്ല. ഒരേ കുടുംബത്തിൽ നിന്നുള്ള മൂന്ന് പെൺകുട്ടികൾ ഒരേ ആൺകുട്ടിയെ വിവാഹം ചെയ്യുന്നത് ഉത്തർപ്രദേശിൽ പോലും അപൂർവമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374239/uttar-pradesh-amroha-three-sisters-marry-same-man-viral-wedding)