---
title: "സ്വന്തം അമ്മയല്ലേ എങ്ങനെ തോന്നി....? ഭാര്യ പിണങ്ങിപ്പോയതിന് അമ്മയോട് പക; വെട്ടുകത്തിയുമായി പിന്തുടർന്ന് വെട്ടിപരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ "
english_title: "Kollam Son Attacks Mother With Knife Over Wife Dispute, Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374230/kollam-son-attacks-mother-knife-wife-dispute"
published_at: "2026-07-24T06:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62becc04efd_kollam-son-attacks-mother-knife-wife-dispute.jpg"
keywords: ["Kollam", "Todiyoor", "Mother Attack", "Domestic Violence", "Karunagappally Police"]
---

# സ്വന്തം അമ്മയല്ലേ എങ്ങനെ തോന്നി....? ഭാര്യ പിണങ്ങിപ്പോയതിന് അമ്മയോട് പക; വെട്ടുകത്തിയുമായി പിന്തുടർന്ന് വെട്ടിപരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ 

> **Lead Summary:** **കൊല്ലം: **ഭാര്യയുടെ പിണക്കത്തിന് കാരണം അമ്മയാണെന്ന് ആരോപിച്ച് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. തൊടിയൂർ മുഴങ്ങോട് പുത്തൻപുരയിൽ വീട്ടിൽ വെച്ചാണ് സംഭവം. രാജേഷ് ആണ് അമ്മ സരസ്വതിയെ വെട്ടിയത്. പ്രതിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി അമ്മയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാജേഷ് വീട്ടിൽ വഴക്കുണ്ടാക്കി.

## Article Content

**കൊല്ലം: **ഭാര്യയുടെ പിണക്കത്തിന് കാരണം അമ്മയാണെന്ന് ആരോപിച്ച് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. തൊടിയൂർ മുഴങ്ങോട് പുത്തൻപുരയിൽ വീട്ടിൽ വെച്ചാണ് സംഭവം. രാജേഷ് ആണ് അമ്മ സരസ്വതിയെ വെട്ടിയത്. പ്രതിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി അമ്മയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാജേഷ് വീട്ടിൽ വഴക്കുണ്ടാക്കി.

തർക്കം രൂക്ഷമായതോടെ വെട്ടുകത്തിയെടുത്ത് മാതാവിനെ വെട്ടുകയായിരുന്നു. വലതു കയ്യിൽ ആദ്യം വെട്ടേറ്റ സരസ്വതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പിന്തുടർന്ന രാജേഷ് വീണ്ടും വെട്ടി. കൈയ്ക്കും മുഖത്തും വെട്ടേറ്റ സരസ്വതിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കരുനാഗപ്പള്ളി പൊലീസ് രാജേഷിനെ കസ്റ്റഡിയിലെടുത്തു. പ്രതി നേരത്തെയും തന്നെ ഉപദ്രവിക്കാറുണ്ടെന്ന് സരസ്വതി പൊലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എസിപി സി. ജോണിന്റെ നിർദേശപ്രകാരം എസ്എച്ച്ഒ പ്രവീൺ എസ്.ബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374230/kollam-son-attacks-mother-knife-wife-dispute)