---
title: "'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ"
english_title: "Sachin Tendulkar Reacts To Delhi Student Protest Says Youth Need Support"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374219/sachin-tendulkar-reacts-to-delhi-student-protest-says-youth-need-support"
published_at: "2026-07-23T23:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a624fd2ea2f3_sachin-tendulkar-reacts-to-delhi-student-protest-says-youth-need-support.jpg"
keywords: ["Sachin Tendulkar", "Delhi Student Protest", "India Alliance", "Rahul Gandhi", "Youth", "NEET Protest"]
---

# 'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

> **Lead Summary:** **മുംബൈ: **ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.സാമൂഹിക മാധ്യമത്തിലൂടെയാണ് സച്ചിൻ പ്രതികരണം അറിയിച്ചത്. തങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് കരുതി വിദ്യാർത്ഥികൾ നിരാശരാകുമ്പോൾ, അവരുടെ വികാരങ്ങൾ സ്വാഭാവികമാണെന്ന് സച്ചിൻ പറഞ്ഞു.

## Article Content

**മുംബൈ: **ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.സാമൂഹിക മാധ്യമത്തിലൂടെയാണ് സച്ചിൻ പ്രതികരണം അറിയിച്ചത്. തങ്ങളുടെ കഠിനാധ്വാനത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് കരുതി വിദ്യാർത്ഥികൾ നിരാശരാകുമ്പോൾ, അവരുടെ വികാരങ്ങൾ സ്വാഭാവികമാണെന്ന് സച്ചിൻ പറഞ്ഞു.

ഇനിയൊരു വിദ്യാർത്ഥിക്കും ഇത്തരമൊരു നിരാശ അനുഭവിക്കേണ്ടി വരാത്ത സാഹചര്യം സൃഷ്ടിക്കാൻ നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

> "സ്വപ്നങ്ങളും ഊർജവും നിറഞ്ഞതാണ് യുവ ഇന്ത്യ. അതാണ് നമ്മുടെ രാജ്യത്തിന്റെ വിജയത്തിന് കരുത്താകുന്നത്. മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭരണകൂടം തുടങ്ങി സമൂഹത്തിലെ ഓരോരുത്തർക്കും യുവതലമുറയെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം നിലനിർത്തുകയും ചെയ്യാനുള്ള വലിയ ഉത്തരവാദിത്തമുണ്ട്" എന്നും സച്ചിൻ കുറിച്ചു.

അതിനിടെ ഡൽഹിയിൽ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി പ്രതിപക്ഷം മിന്നൽ പ്രതിഷേധം നടത്തി. എംപിമാരുടെ പ്രതിഷേധ മാർച്ച് ഗാന്ധി സ്മൃതിയിലെത്തി. ഇന്ത്യാ സഖ്യത്തിലെ എല്ലാ എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ഗാന്ധി സ്മൃതിയിൽ പ്രവേശിച്ചു.

പ്ലക്കാർഡുകളുമായി വാഹനത്തിൽ നിന്നിറങ്ങിയ പ്രതിഷേധക്കാരുടെ മുന്നിൽ പ്രിയങ്ക ഗാന്ധി, മിസ ഭാരതി, സുപ്രിയ സുലെ, കുമാരി ഷെൽജ, രേണുക ചൗധരി തുടങ്ങിയ വനിതാ എംപിമാർ അണിനിരന്നു. രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമായിരുന്നു പ്രതിഷേധം. ദേശീയ ഗാനം ആലപിച്ചാണ് പ്രതിഷേധം അവസാനിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374219/sachin-tendulkar-reacts-to-delhi-student-protest-says-youth-need-support)