---
title: "ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി"
english_title: "Punjab ASI Jumps Into Canal After Alleged Blackmail Over Wife Contest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374218/punjab-asi-jumps-canal-blackmail-wife-election"
published_at: "2026-07-23T22:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a624c469a864_punjab-asi-jumps-canal-blackmail-wife-election.jpg"
keywords: ["Punjab Police", "ASI Gurdayal Singh", "Blackmail", "Ferozepur", "Local Election"]
---

# ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി

> **Lead Summary:** **പഞ്ചാബ്: **ഭാര്യ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ കടുത്ത ബ്ലാക്ക്‌മെയിലിംഗും മാനസിക പീഡനവും നേരിട്ടെന്ന് ആരോപിച്ച് പഞ്ചാബ് പൊലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കനാലിലേക്ക് ചാടി.ഫിറോസ്പൂർ ജില്ലയിലാണ് സംഭവം. എഎസ്ഐ ഗുർദയാൽ സിംഗിനെ കണ്ടെത്താനുള്ള തെരച്ചിൽ പൊലീസിന്റെ നേതൃത്വത്തിൽ തുടരുകയാണ്.

## Article Content

**പഞ്ചാബ്: **ഭാര്യ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ കടുത്ത ബ്ലാക്ക്‌മെയിലിംഗും മാനസിക പീഡനവും നേരിട്ടെന്ന് ആരോപിച്ച് പഞ്ചാബ് പൊലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കനാലിലേക്ക് ചാടി.ഫിറോസ്പൂർ ജില്ലയിലാണ് സംഭവം. എഎസ്ഐ ഗുർദയാൽ സിംഗിനെ കണ്ടെത്താനുള്ള തെരച്ചിൽ പൊലീസിന്റെ നേതൃത്വത്തിൽ തുടരുകയാണ്.

സംഭവത്തിന് തലേദിവസം ഗുർദയാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ഏഴ് പേരുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നു. തന്നെ നിരന്തരം പീഡിപ്പിക്കുകയും അപമാനിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തെന്നായിരുന്നു ആരോപണം. തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് അശ്ലീല വീഡിയോകൾ നിർമ്മിച്ചെന്നും സമൂഹത്തിൽ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും ഗുർദയാൽ വീഡിയോയിൽ പറയുന്നു.

വ്യാഴാഴ്ച രാവിലെയാണ് ഗുർദയാൽ സിംഗ് കനാലിലേക്ക് ചാടിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഗുർദയാലിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴുപേർക്കെതിരെ ഫിറോസ്പൂർ പൊലീസ് കേസെടുത്തു. ബ്ലാക്ക്‌മെയിലിംഗ്, പണം തട്ടിയെടുക്കൽ, വ്യാജ വീഡിയോ പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എല്ലാ ആരോപണങ്ങളും വിശദമായി അന്വേഷിക്കുമെന്ന് ഫിറോസ്പൂർ എസ്.പി മൻജീത് സിംഗ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374218/punjab-asi-jumps-canal-blackmail-wife-election)