---
title: "ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം"
english_title: "Kerala PSC Departmental Exam Result 2026 January Published"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374215/kerala-psc-departmental-exam-result-2026-january"
published_at: "2026-07-23T22:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1afc5c4be6_rwygeryh.jpg"
keywords: ["Kerala PSC", "Departmental Exam", "Exam Result", "PSC Certificate", "Digilocker"]
---

# ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

> **Lead Summary:** **തിരുവനന്തപുരം: **കേരള പബ്ലിക് സർവീസ് കമ്മീഷൻ 2026 ജനുവരി വിജ്ഞാപന പ്രകാരം നടത്തിയ വിവിധ വകുപ്പുതല പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈൽ വഴി ഓൺലൈനായി സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കണം.

## Article Content

**തിരുവനന്തപുരം: **കേരള പബ്ലിക് സർവീസ് കമ്മീഷൻ 2026 ജനുവരി വിജ്ഞാപന പ്രകാരം നടത്തിയ വിവിധ വകുപ്പുതല പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈൽ വഴി ഓൺലൈനായി സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കണം.

സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി രണ്ട് മാർഗങ്ങളാണ് പിഎസ്‌സി ഒരുക്കിയിരിക്കുന്നത്.സർട്ടിഫിക്കറ്റ് അടിയന്തിരമായി ആവശ്യമുള്ളവർക്ക് ആഗസ്റ്റ് 20 വരെ നേരിട്ടെത്തി കൈപ്പറ്റാനുള്ള സൗകര്യമുണ്ട്. ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ ഓഫീസ് മേലധികാരിയുടെ സാക്ഷ്യപത്രവും ഓഫീസ് ഐഡിയും സഹിതം തിരുവനന്തപുരത്തെ പിഎസ്‌സി ആസ്ഥാന ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാം.

കൂടാതെ സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യുന്നതോടൊപ്പം തന്നെ പരീക്ഷാർത്ഥികൾക്ക് ഡിജി ലോക്കറിലും ഇത് ലഭ്യമാക്കുന്നതാണ്. ഡിജി ലോക്കർ അക്കൗണ്ടിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രൊബേഷൻ, പ്രൊമോഷൻ തുടങ്ങിയ ആവശ്യങ്ങൾക്ക് ഓഫീസ് മേധാവികൾക്ക് മുന്നിൽ താൽക്കാലികമായി ഹാജരാക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374215/kerala-psc-departmental-exam-result-2026-january)