---
title: "ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്റെ മിന്നല്‍ പ്രതിഷേധം; ബാരിക്കേഡുകള്‍ തള്ളിമാറ്റി ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ മാര്‍ച്ച്"
english_title: "Rahul Gandhi Leads Opposition March To Gandhi Smriti Over NEET Issue In Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374204/rahul-gandhi-opposition-march-gandhi-smriti-neet-delhi"
published_at: "2026-07-23T20:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6232437ad9e_rahul-gandhi-opposition-march-gandhi-smriti-neet-delhi.jpg"
keywords: ["Rahul Gandhi", "NEET Protest", "Opposition March", "Gandhi Smriti", "Delhi", "India Alliance"]
---

# ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്റെ മിന്നല്‍ പ്രതിഷേധം; ബാരിക്കേഡുകള്‍ തള്ളിമാറ്റി ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ മാര്‍ച്ച്

> **Lead Summary:** ദില്ലി: നീറ്റ് ക്രമക്കേടിൽ വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷം പുതിയ പോർമുഖം തുറന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തി.സുനേരി ബാഗിലെ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ കോൺഗ്രസ് എംപിമാരുടെ യോഗം ചേർന്നതിന് ശേഷമാണ് മാർച്ച് പ്രഖ്യാപിച്ചത്.

## Article Content

ദില്ലി: നീറ്റ് ക്രമക്കേടിൽ വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷം പുതിയ പോർമുഖം തുറന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്തി.സുനേരി ബാഗിലെ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ കോൺഗ്രസ് എംപിമാരുടെ യോഗം ചേർന്നതിന് ശേഷമാണ് മാർച്ച് പ്രഖ്യാപിച്ചത്.

യോഗത്തിൽ നീറ്റ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചു. മാർച്ച് തടയുന്നതിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ വസതിക്ക് ഇരുവശത്തുമുള്ള റോഡുകൾ പൊലീസ് അടച്ചു. റോഡിന് കുറുകെ ബസ് നിർത്തിയും അധിക സുരക്ഷാ സേനയെ വിന്യസിച്ചുമായിരുന്നു പൊലീസിന്റെ നീക്കം.

രാഹുലിന്റെ വീടിന് സമീപം പ്രവർത്തകരെ ബാരിക്കേഡ് വെച്ച് തടഞ്ഞെങ്കിലും ബാരിക്കേഡുകൾ മറിച്ചിട്ട് പ്രവർത്തകർ മുന്നോട്ട് നീങ്ങി. ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുമായി പോകുന്ന ബസും അമിത് ഷായുടെ വീടിന് മുന്നിൽ വെച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ഗാന്ധി സ്മൃതിയുടെ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറി.

നീറ്റ് ക്രമക്കേടിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് നീതി വേണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ മാർച്ച്. മാർച്ചിന് പിന്തുണയുമായി നിരവധി പ്രവർത്തകരും എത്തിച്ചേർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374204/rahul-gandhi-opposition-march-gandhi-smriti-neet-delhi)