---
title: "കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ"
english_title: "Nithin Raj Case: Doctor MK Ram Rearrested Following Court Order in Thalassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374191/nithin-raj-case-doctor-mk-ram-rearrested-thalassery-court"
published_at: "2026-07-23T19:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6221f4839b1_nithin-raj-case-doctor-mk-ram-rearrested-thalassery-court.jpg"
keywords: ["Nithin Raj Death", "MK Ram", "Thalassery", "Kerala Police", "Court Order"]
---

# കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി: **യുവ ഡോക്ടർ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർണായക ഉത്തരവിനെ തുടർന്നാണ് ഈ നടപടി.സാധാരണ കേസുകളിലെ നടപടിക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന് കോടതി പ്രത്യേകം നിർദ്ദേശിക്കുകയായിരുന്നു.

## Article Content

**തലശ്ശേരി: **യുവ ഡോക്ടർ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർണായക ഉത്തരവിനെ തുടർന്നാണ് ഈ നടപടി.സാധാരണ കേസുകളിലെ നടപടിക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന് കോടതി പ്രത്യേകം നിർദ്ദേശിക്കുകയായിരുന്നു.

കേസന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ പോലീസിന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി കോടതി നിരീക്ഷിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥരെ വിശദീകരണത്തിനായി കോടതി നേരിട്ട് വിളിച്ചുവരുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ ഉത്തരവുണ്ടായത്.

വൈകുന്നേരം 4.30 ഓടെ കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ ഡോക്ടറെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി.അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഡോക്ടറെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി.

കോടതിസമയം കഴിഞ്ഞതിനാൽ ഇന്ന് മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കാനാകില്ല. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചത്.കേരളത്തിലുടനീളം വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച കേസാണിത്. നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം നേരത്തെ തന്നെ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് പരാതിപ്പെട്ടിരുന്നു.

അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന് കാണിച്ച് കുടുംബവും സഹപ്രവർത്തകരും പ്രതിഷേധം നടത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് കോടതി കർശന നിലപാട് സ്വീകരിച്ചത്. കേസ് അന്വേഷണം കൃത്യമായി പൂർത്തിയാക്കാനാണ് അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ നീക്കം. ഡോ. റാമിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനുമാണ് പോലീസിന്റെ പദ്ധതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374191/nithin-raj-case-doctor-mk-ram-rearrested-thalassery-court)