#Rahul Gandhi #Sonia Gandhi #Congress #Delhi Police #Jantar Mantar Protest
ദില്ലി: ( www.truevisionnews.com) ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ തലസ്ഥാനത്ത് നിർണായക രാഷ്ട്രീയ നീക്കം. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് എംപിമാരുടെ അടിയന്തര യോഗം ചേരുന്നു.സുനേരി ബാഗിലെ രാഹുലിന്റെ വസതിയിൽ വൈകിട്ടാണ് യോഗം.
ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ കൂടിക്കാഴ്ച. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കാൻ വസതിയിൽ എത്തി.രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിലും പരിസരത്തും വൻ പൊലീസ് വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
രണ്ട് മണിക്കൂർ മുൻപാണ് എംപിമാർക്ക് യോഗ വിവരം ലഭിച്ചത്. ജോൺ ബ്രിട്ടാസ് എംപി, എൽദോസ് കുന്നപ്പള്ളി, സന്തോഷ് കുമാർ എംപി, എ.എ. റഹീം തുടങ്ങിയവർ നേരത്തെ തന്നെ വസതിയിൽ എത്തിയിട്ടുണ്ട്.സുരക്ഷയുടെ ഭാഗമായി രാഹുലിന്റെ വസതിക്ക് ഇരുവശത്തേക്കുമുള്ള റോഡുകൾ പൊലീസ് അടച്ചു.
റോഡിന് കുറുകെ ബസുകൾ നിർത്തിയിട്ടു. ഇരുവശത്തും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. യോഗത്തിന് ശേഷം എംപിമാരെ കൊണ്ടുപോകുന്നതിന് രാഹുലിന്റെ വീടിന് മുന്നിൽ ബസുകൾ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.
ജന്തർ മന്തറിലേക്ക് മാർച്ച് നടത്താനുള്ള സാധ്യതയും ചർച്ചയിലുണ്ട്.നീറ്റ് ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസ നയത്തിലെ വീഴ്ചകൾ, തൊഴിലില്ലായ്മ എന്നിവയാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. പാർലമെന്റ് വർഷകാല സമ്മേളനം കലുഷിതമായ സാഹചര്യത്തിൽ സർക്കാരിനെതിരെ സഭയ്ക്കകത്തും പുറത്തും സ്വീകരിക്കേണ്ട തന്ത്രങ്ങൾ യോഗം വിലയിരുത്തും.
വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്ന കാര്യവും കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. പ്രതിപക്ഷത്തെ മറ്റ് കക്ഷികളുമായി ഏകോപിച്ച് മുന്നോട്ട് പോകാനും തീരുമാനമായേക്കും.
Content Highlight: Rahul Gandhi Hosts Congress MPs Meeting In Delhi Amid Jantar Mantar Protests
#Rahul Gandhi #Sonia Gandhi #Congress #Delhi Police #Jantar Mantar Protest


























.jpeg)









