---
title: "ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ"
english_title: "ADGP MR Ajith Kumar Suspended Over Alappuzha Rescue Case Intervention"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374177/adgp-mr-ajith-kumar-suspended-alappuzha-rescue-case"
published_at: "2026-07-23T18:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a620d576b80f_adgp-mr-ajith-kumar-suspended-alappuzha-rescue-case.jpg"
keywords: ["ADGP MR Ajith Kumar", "Suspension", "SIT", "Kerala Police", "Alappuzha Rescue Case"]
---

# ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

> **Lead Summary:** **തിരുവനന്തപുരം: **ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ പ്രതികളെ രക്ഷിക്കാൻ വഴിവിട്ട ഇടപെടൽ നടത്തിയെന്ന എസ്ഐടിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തു. ഡിജിപി സമർപ്പിച്ച അച്ചടക്ക റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

## Article Content

**തിരുവനന്തപുരം: **ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ പ്രതികളെ രക്ഷിക്കാൻ വഴിവിട്ട ഇടപെടൽ നടത്തിയെന്ന എസ്ഐടിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തു. ഡിജിപി സമർപ്പിച്ച അച്ചടക്ക റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

ഗുരുതരമായ ചട്ടലംഘനവും അധികാര ദുരുപയോഗവും നടത്തിയെന്നാണ് എസ്ഐടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.ആലപ്പുഴയിൽ നടന്ന രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ സഹായിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടുവെന്ന പരാതിയെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

എസ്ഐടി നടത്തിയ അന്വേഷണത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിന് വീഴ്ചയുണ്ടെന്ന് കണ്ടെത്തി. ഇത് ഡിജിപി സർക്കാരിന് റിപ്പോർട്ടായി നൽകി.റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായി അജിത് കുമാറിനോട് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.

സംഭവം സംസ്ഥാന പോലീസ് സേനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥൻ തന്നെ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന എസ്ഐടി കണ്ടെത്തൽ പോലീസിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം, അജിത് കുമാറിനെ സസ്പെൻഷൻ ചെയ്ത നടപടി സ്വാഗതം ചെയ്ത് സിപിഐ. അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായി. തല അടിച്ചുപൊട്ടിക്കലല്ല ശരിയായ രീതിയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374177/adgp-mr-ajith-kumar-suspended-alappuzha-rescue-case)