ആളിക്കത്തി പ്രതിഷേധം... നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം; പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സിജെപി

2026-07-23T17:47:00 | By Athira V
#NEET Protest #NEET #Paper Leak #CJP #Dharmendra Pradhan #Jantar Mantar #Protest

ദില്ലി: ( www.truevisionnews.com) നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപക സമരം നടത്താൻ സി.ജെ.പി തീരുമാനിച്ചു.

സമരത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പ്രവർത്തകർ വീഥികളിലിറങ്ങും. ഇതിനായി സംഘടന പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സമാധാനപരവും ശക്തവുമായ രീതിയിൽ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും പ്രതിഷേധങ്ങളിൽ പങ്കെടുക്കുമ്പോൾ കൃത്യമായ അച്ചടക്കം പാലിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

സമരം ശക്തമാക്കുന്നതിനിടെ സി.ജെ.പി നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര സർക്കാർ വീണ്ടും രംഗത്തെത്തി. ചർച്ചയ്ക്ക് സമരക്കാർ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആവശ്യപ്പെട്ടു.ജെ.പി. നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്തുന്നതാണ് ഉചിതമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.

എന്നാൽ വേണമെങ്കിൽ സമരക്കാർ പറയുന്നിടത്ത് ചർച്ച നടത്താൻ തയ്യാറാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.ഇതിനോട് പ്രതികരിച്ച സി.ജെ.പി, സമര കേന്ദ്രമായ ജന്തർ മന്തറിൽ വെച്ച് ചർച്ച നടത്താമെന്ന നിലപാടാണ് സ്വീകരിച്ചത്. ചോദ്യപേപ്പർ ചോർച്ചയിലെ ദുരൂഹത നീക്കുന്നതിന് വേണ്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് സി.ജെ.പിയുടെ പ്രധാന ആവശ്യം.

ദില്ലിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ സമാധാനപരമായി മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ പോലീസ് ലാത്തി ചാർജ് നടത്തിയിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജ്യവ്യാപക സമരത്തിന് സി.ജെ.പി ആഹ്വാനം നൽകിയിരിക്കുന്നത്.

സമരം ജനാധിപത്യ മര്യാദകൾ പാലിച്ച് നടത്തുമെന്നും, ഒരു കാരണവശാലും അക്രമത്തിന് ഇടം നൽകില്ലെന്നും സി.ജെ.പി നേതാക്കൾ വ്യക്തമാക്കി. അതേസമയം ചർച്ചയ്ക്ക് സർക്കാർ തയ്യാറായത് സമരത്തിന്റെ സമ്മർദ്ദം മൂലമാണെന്നും ജന്തർ മന്തറിൽ വെച്ച് തന്നെ ചർച്ച നടക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Content Highlight: CJP Calls Nationwide Strike Over NEET Paper Leak Demands Dharmendra Pradhan Resignation

#NEET Protest #NEET #Paper Leak #CJP #Dharmendra Pradhan #Jantar Mantar #Protest

Next TV

Related Stories
ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

Jul 23, 2026 07:31 PM

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് എംപിമാരുടെ അടിയന്തര യോഗം. സോണിയ ഗാന്ധിയും പങ്കെടുത്തു. വസതിക്ക്...

Read More >>
കന്നുകാലിയുടെ കയർ കാലിൽ കുരുങ്ങി കുടകിൽ മലയാളി വയോധികൻ മരിച്ചു; കോഴിക്കോട് സ്വദേശിയെന്ന് സംശയം

Jul 23, 2026 05:18 PM

കന്നുകാലിയുടെ കയർ കാലിൽ കുരുങ്ങി കുടകിൽ മലയാളി വയോധികൻ മരിച്ചു; കോഴിക്കോട് സ്വദേശിയെന്ന് സംശയം

കുടക് ബെട്രിയിൽ കന്നുകാലികളെ അഴിക്കുന്നതിനിടെ കാലിൽ കയർ കുരുങ്ങി വലിഴിച്ചിഴക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശി നാസിർ (68)...

Read More >>
കോമൺവെൽത്ത് ഗെയിംസ്: തുടങ്ങും മുൻപേ ഇന്ത്യക്ക് തിരിച്ചടി, ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ജൂഡോ താരം പുറത്ത്

Jul 23, 2026 02:50 PM

കോമൺവെൽത്ത് ഗെയിംസ്: തുടങ്ങും മുൻപേ ഇന്ത്യക്ക് തിരിച്ചടി, ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ജൂഡോ താരം പുറത്ത്

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ ജൂഡോ താരം അരുൺ കുമാർ ഡോപ്പിംഗ് പരിശോധനയിൽ പരാജയപ്പെട്ടു. 73 കിലോ വിഭാഗത്തിൽ...

Read More >>
adimage
സർക്കാർ സ്കൂളിലെ  ഉച്ചഭക്ഷണത്തിൽ ചത്ത തേൾ...!;  തൊണ്ടയിൽ പുകച്ചിൽ, കടുത്ത വയറുവേദന; അസ്വസ്ഥത അനുഭവപ്പെട്ട നൂറിലധികം സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ

Jul 23, 2026 02:42 PM

സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത തേൾ...!; തൊണ്ടയിൽ പുകച്ചിൽ, കടുത്ത വയറുവേദന; അസ്വസ്ഥത അനുഭവപ്പെട്ട നൂറിലധികം സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ

ബീഹാർ സുപോൾ ജില്ലയിലെ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത തേളിനെ കണ്ടെത്തി. കറി കഴിച്ച 100 വിദ്യാർഥികൾക്ക് ഛർദ്ദിയും വയറുവേദനയും. എല്ലാവരും...

Read More >>
  ഇതാണോ പൊലീസ്..? പോക്കറ്റിൽ 50 ഗ്രാം രാസലഹരി വെച്ച് അകത്താക്കും'; സിജെപി സമരക്കാരെ കുടുക്കുമെന്ന് പൊലീസിന്റെ ഭീഷണി

Jul 23, 2026 02:08 PM

ഇതാണോ പൊലീസ്..? പോക്കറ്റിൽ 50 ഗ്രാം രാസലഹരി വെച്ച് അകത്താക്കും'; സിജെപി സമരക്കാരെ കുടുക്കുമെന്ന് പൊലീസിന്റെ ഭീഷണി

CJP സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ലഹരിക്കേസിൽപ്പെടുത്തുമെന്ന് മുംബൈ പൊലീസ് ഭീഷണിപ്പെടുത്തി. സമരം ശക്തമായതോടെ ഡൽഹിയിൽ 30 കമ്പനി...

Read More >>
വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാബിൻ ക്രൂ അംഗത്തെ ടാക്സിയിൽവെച്ച് പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ

Jul 23, 2026 12:44 PM

വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാബിൻ ക്രൂ അംഗത്തെ ടാക്സിയിൽവെച്ച് പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ

ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാബിൻ ക്രൂ അംഗത്തെ കാറിൽ വെച്ച് പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ. പ്രതി ജുഡീഷ്യൽ...

Read More >>
Top Stories

adimage adimage
Entertainment News