---
title: "പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; അപകടം വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ , ഒഴിവായത് വൻ ദുരന്തം"
english_title: "Fire Breaks Out In Perambra House Kozhikode Lakhs Worth Loss No Casualties"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374169/kozhikode-perambra-house-fire-short-circuit-loss"
published_at: "2026-07-23T17:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6201096aa5d_kozhikode-perambra-house-fire-short-circuit-loss.jpg"
keywords: ["Perambra", "House Fire", "Kozhikode", "Short Circuit", "Fire Force"]
---

# പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു; അപകടം വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ , ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **കോഴിക്കോട് : ** പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ച് അപകടം. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ ഉടനടി പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ആർക്കും പരിക്കുകളില്ല. കീഴ്പ്പയ്യൂർ റോഡിൽ തയ്യിൽ അഷ്‌റഫിന്റെ വീടിനാണ് തീപിടിച്ചത് . ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.

## Article Content

**കോഴിക്കോട് : ** പേരാമ്പ്ര മേപ്പയ്യൂരിൽ വീടിന് തീപിടിച്ച് അപകടം. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ ഉടനടി പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ആർക്കും പരിക്കുകളില്ല. കീഴ്പ്പയ്യൂർ റോഡിൽ തയ്യിൽ അഷ്‌റഫിന്റെ വീടിനാണ് തീപിടിച്ചത് . ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.

വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അടുക്കളയിലെ ഫ്രിഡ്ജിന്റെ ഭാഗത്തുനിന്നും തീ ഉയർന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പുക പടർന്നതോടെ വീട്ടിലുണ്ടായിരുന്നവർ ഉടനടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഫ്രിഡ്ജിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ബി. കെ. ഭരതന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹകരണത്തോടെ ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാനായത്.

ഏകദേശം 5,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന്റെ അടുക്കളഭാഗവും അവിടെയുണ്ടായിരുന്ന വീട്ടുപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു. വീടിനുള്ളിൽ തടി ഉപയോഗിച്ചുള്ള ഇന്റീരിയർ പ്രവൃത്തികൾ കൂടുതലായി ചെയ്തിരുന്നതിനാൽ തീ അതിവേഗം മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. ഇന്റീരിയർ പണികൾക്കും സീലിംഗിനും വ്യാപകമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374169/kozhikode-perambra-house-fire-short-circuit-loss)