---
title: "കന്നുകാലിയുടെ കയർ കാലിൽ കുരുങ്ങി കുടകിൽ മലയാളി വയോധികൻ മരിച്ചു; കോഴിക്കോട് സ്വദേശിയെന്ന് സംശയം"
english_title: "Malayali Elderly Man Nasir Dies In Kodagu Accident Police Seek Relatives"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374168/kodagu-accident-malayali-nasir-dies-police-seek-relatives"
published_at: "2026-07-23T17:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61ffe51279e_kodagu-accident-malayali-nasir-dies-police-seek-relatives.jpg"
keywords: ["Kodagu Accident", "Nasir", "Kozhikode", "Karnataka", "Missing Person"]
---

# കന്നുകാലിയുടെ കയർ കാലിൽ കുരുങ്ങി കുടകിൽ മലയാളി വയോധികൻ മരിച്ചു; കോഴിക്കോട് സ്വദേശിയെന്ന് സംശയം

> **Lead Summary:** **കുടക് (കർണാടക): ** കന്നുകാലികളെ അഴിക്കുന്നതിനിടെ കാലിൽ കയർ കുരുങ്ങി വലിഴിച്ചിഴക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ മലയാളി വയോധികൻ മരിച്ചു. കോഴിക്കോട് സ്വദേശിയെന്ന് കരുതുന്ന നാസിർ (68–70) ആണ് മടിക്കേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

## Article Content

**കുടക് (കർണാടക): ** കന്നുകാലികളെ അഴിക്കുന്നതിനിടെ കാലിൽ കയർ കുരുങ്ങി വലിഴിച്ചിഴക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ മലയാളി വയോധികൻ മരിച്ചു. കോഴിക്കോട് സ്വദേശിയെന്ന് കരുതുന്ന നാസിർ (68–70) ആണ് മടിക്കേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കുടക് ബെട്രി നകേരി ഗ്രാമത്തിലെ തോട്ടത്തിൽ കഴിഞ്ഞ ഒരു മാസമായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ജൂലൈ 19-നാണ് പറമ്പിൽ കെട്ടിയിരുന്ന കന്നുകാലികളെ അഴിക്കുന്നതിനിടെ അപകടമുണ്ടായത്. മൃഗങ്ങൾ പെട്ടെന്ന് ഓടിയതോടെ കാലിൽ കയർ കുരുങ്ങുകയും നിലത്തു കൂടെ വലിച്ചിഴച്ചതിനെ തുടർന്ന് കഴുത്തിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ ഇയാളെ വീരാജ്‌പേട്ട് ഗവൺമെന്റ് ആശുപത്രിയിലും, തുടർന്ന് കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി മടിക്കേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒൻപതരയോടെ ജീവൻ രക്ഷിക്കാനായില്ല.

ചെറുപ്പത്തിൽ തന്നെ കോഴിക്കോട് നിന്നും കുടകിലേക്ക് എത്തിയതാണെന്നും മറ്റ് ബന്ധുക്കളാരും ഇല്ലെന്നുമാണ് ഇദ്ദേഹം ഒപ്പമുള്ളവരോട് പറഞ്ഞിരുന്നത്. പോലീസിന്റെ ഔദ്യോഗിക രേഖകളിലും വിലാസം കോഴിക്കോട് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിൽ വീരാജ്‌പേട്ട് റൂറൽ പോലീസ് കേസെടുത്ത് (UDR No 29/2026 U/s 194 BNSS) അന്വേഷണം ആരംഭിച്ചു. ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

**ശരീര അടയാളങ്ങൾ:**

**ബന്ധപ്പെടേണ്ട നമ്പറുകൾ:**

ഇദ്ദേഹത്തെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ വീരാജ്‌പേട്ട് റൂറൽ പോലീസുമായി ബന്ധപ്പെടണം:

എസ്.ഐ, വീരാജ്‌പേട്ട് റൂറൽ: 9480804956, 02874-257462

സി.ഐ, വീരാജ്‌പേട്ട്: 9480804933

പോലീസ് കൺട്രോൾ റൂം: 08272-228330

എസ്.പി ഓഫിസ്, കുടക്: 08272-229000

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374168/kodagu-accident-malayali-nasir-dies-police-seek-relatives)