---
title: "അരുംകൊല! ഭക്ഷണത്തിന് ശേഷമുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; മധ്യപ്രദേശിൽ യുവാവ് കുത്തേറ്റു മരിച്ചു"
english_title: "Man Stabbed To Death In Jabalpur, Family Alleges Delay Due To No Ambulance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374167/jabalpur-man-stabbed-death-ambulance-delay-"
published_at: "2026-07-23T17:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61fe853deea_jabalpur-man-stabbed-death-ambulance-delay.jpg"
keywords: ["Jabalpur Crime", "Murder", "MP News", "Ambulance Delay", "108 Service"]
---

# അരുംകൊല! ഭക്ഷണത്തിന് ശേഷമുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; മധ്യപ്രദേശിൽ യുവാവ് കുത്തേറ്റു മരിച്ചു

> **Lead Summary:** **ജബൽപൂർ : **മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ഗ്രാമവാസിയുമായുണ്ടായ തർക്കത്തിനിടെ വെൽഡിങ് തൊഴിലാളിയായ യുവാവ് കുത്തേറ്റു മരിച്ചു. നമാമി പട്ടേൽ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് അതിദാരുണമായ ഈ കൊലപാതകം നടന്നത്.

## Article Content

**ജബൽപൂർ : **മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ഗ്രാമവാസിയുമായുണ്ടായ തർക്കത്തിനിടെ വെൽഡിങ് തൊഴിലാളിയായ യുവാവ് കുത്തേറ്റു മരിച്ചു. നമാമി പട്ടേൽ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് അതിദാരുണമായ ഈ കൊലപാതകം നടന്നത്.

രാത്രി ഭക്ഷണത്തിന് ശേഷം വീടിന് പുറത്തിരിക്കുകയായിരുന്ന നമാമി പട്ടേലും പ്രദേശവാസിയായ ഘൻശ്യാം കേവതും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, തുടർന്ന് പ്രതി കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിന് ശേഷം ആംബുലൻസിലും എമർജൻസി നമ്പറുകളിലും പലതവണ വിളിച്ചിട്ടും സമയത്ത് സഹായം ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. തുടർന്ന് സ്വകാര്യ വാഹനത്തിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

എന്നാൽ അവിടെയുണ്ടായിരുന്ന ആംബുലൻസ് കേടായതിനാൽ വീണ്ടും വാഹനം മാറി മെഡിക്കൽ കോളേജിൽ എത്തിക്കേണ്ടി വന്നു. യഥാസമയത്ത് അടിയന്തര ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ നമാമിയുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായി കുടുംബം പറഞ്ഞു. ഈ ദാരുണ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374167/jabalpur-man-stabbed-death-ambulance-delay-)