---
title: "സിംബാബ്‌വെക്കെതിരായ ആദ്യ ടി20; ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു, അശോക് ശർമ്മയ്ക്ക് അരങ്ങേറ്റം"
english_title: "India vs Zimbabwe 1st T20 Live Shreyas Iyer Wins Toss Ashok Sharma Debut"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374163/india-vs-zimbabwe-1st-t20-live-shreyas-iyer-wins-toss-ashok-sharma-debut"
published_at: "2026-07-23T16:58:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61fb660279a_india-vs-zimbabwe-1st-t20-live-shreyas-iyer-wins-toss-ashok-sharma-debut.jpg"
keywords: ["Latest News", "India vs Zimbabwe", "T20", "Shreyas Iyer", "Cricket"]
---

# സിംബാബ്‌വെക്കെതിരായ ആദ്യ ടി20; ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു, അശോക് ശർമ്മയ്ക്ക് അരങ്ങേറ്റം

> **Lead Summary:** **ഹരാരെ:[ **[ ]സിംബാബ്‌വെക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും ഒരു സ്പിന്നറുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.

## Article Content

**ഹരാരെ:[ **[ ]സിംബാബ്‌വെക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും ഒരു സ്പിന്നറുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.

പ്രിന്‍സ് യാദവ്, അശോക് ശര്‍മ, മായങ്ക് യാദവ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. അശോകിന് ഇത് ഇന്ത്യന്‍ ജേഴ്‌സിയിലുള്ള അരങ്ങേറ്റമാണ്. രവി ബിഷ്‌ണോയ് ഏക സ്പിന്നറും. സഞ്ജു സാംസണ്‍ ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് വേണ്ടി വൈഭവ് സൂര്യവംശി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. റിങ്കു സിംഗും തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

സിംബാബ്വെ: ബ്രയാന്‍ ബെനറ്റ്, തദിവനാഷ മരുമാനി (വിക്കറ്റ് കീപ്പര്‍), ബെന്‍ കറന്‍, ഡിയോണ്‍ മയേഴ്‌സ്, സികന്ദര്‍ റാസ (ക്യാപ്റ്റന്‍), റയാന്‍ ബേര്‍ള്‍, വെസ്ലി മാധെവെരെ, ബ്രാഡ് എവന്‍സ്, ന്യുമന്‍ ന്യംഹുരി, റിച്ചാര്‍ഡ് എന്‍ഗാരവ, ബ്ലെസിംഗ് മുസറബാനി.

ഇന്ത്യ: വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, റിങ്കു സിംഗ്, ശിവം ദുബെ, രവി ബിഷ്‌ണോയ്, പ്രിന്‍സ് യാദവ്, അശോക് ശര്‍മ്മ, മയങ്ക് യാദവ്.

ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനുമെതിരായ ടി20 പരമ്പരകളിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെയാണ് ഇന്ത്യ സിംബാബ്വെക്കെതിരെ ടി20 പരമ്പരക്കിറങ്ങുന്നത്. പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഒരു മത്സരത്തില്‍ പോലും ഇന്ത്യക്ക് ഇതുവരെ ജയിക്കാനായിട്ടില്ല. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ 0-2ന്റെ തോല്‍വി വഴങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരില്‍ 0-4ന് ഇന്ത്യ തോറ്റു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374163/india-vs-zimbabwe-1st-t20-live-shreyas-iyer-wins-toss-ashok-sharma-debut)