---
title: "നാടൻ രുചിയിൽ എരിവുകുറഞ്ഞ ചെമ്മീൻ മോളി; വാ പെട്ടന്ന് തയ്യാറാക്കാം "
english_title: "Easy Kerala Style Chemmeen Molly Recipe With Coconut Milk"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374160/easy-kerala-chemmeen-molly-recipe-coconut-milk"
published_at: "2026-07-23T16:45:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61f80f7e7eb_easy-kerala-chemmeen-molly-recipe-coconut-milk.jpg"
keywords: ["Latest News", "Chemmeen Molly", "Kerala Recipe", "Seafood", "Coconut Milk"]
---

# നാടൻ രുചിയിൽ എരിവുകുറഞ്ഞ ചെമ്മീൻ മോളി; വാ പെട്ടന്ന് തയ്യാറാക്കാം 

> **Lead Summary:** രുചികരമായ ഒരു നാടൻ വിഭവമാണ് ചെമ്മീൻ മോളി. എരിവ് തീരെ കുറഞ്ഞ്, തേങ്ങാപ്പാലിന്റെ മധുരവും കുരുമുളകിന്റെ എരിവും ഒരേപോലെ ഒത്തിണങ്ങി വരുന്ന ഈ അടിപൊളി കറി അപ്പത്തിനും ചപ്പാട്ടിക്കും ചോറിനുമൊപ്പം കഴിക്കാൻ ഏറെ മികച്ചതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ചെമ്മീൻ മോളി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം:

## Article Content

രുചികരമായ ഒരു നാടൻ വിഭവമാണ് ചെമ്മീൻ മോളി. എരിവ് തീരെ കുറഞ്ഞ്, തേങ്ങാപ്പാലിന്റെ മധുരവും കുരുമുളകിന്റെ എരിവും ഒരേപോലെ ഒത്തിണങ്ങി വരുന്ന ഈ അടിപൊളി കറി അപ്പത്തിനും ചപ്പാട്ടിക്കും ചോറിനുമൊപ്പം കഴിക്കാൻ ഏറെ മികച്ചതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ചെമ്മീൻ മോളി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം:

**ആവശ്യമായ സാധനങ്ങൾ:**

*ചെമ്മീൻ - അര കിലോ (വൃത്തിയാക്കി എടുത്തത്)*

*രണ്ടാം പാൽ (തേങ്ങാപ്പാൽ) - 1 കപ്പ്*

*ഒന്നാം പാൽ (കട്ടിയുള്ള തേങ്ങാപ്പാൽ) - അര കപ്പ്*

*ഇഞ്ചി - 1 വലിയ സ്പൂൺ (ചെറിയ കഷ്ണങ്ങളായി അരിഞ്ഞത്)*

*വെളുത്തുള്ളി - 1 വലിയ സ്പൂൺ (അരിഞ്ഞത്)*

*പച്ചമുളക് - 4 എണ്ണം (കീറിയത്)*

*ചുവന്നുള്ളി അല്ലെങ്കിൽ സവാള - 1 കപ്പ് (നീളത്തിൽ അരിഞ്ഞത്)*

*തക്കാളി - 1 എണ്ണം (ഇടത്തരം വലിപ്പത്തിൽ അരിഞ്ഞത്)*

*കറിവേപ്പില - ആവശ്യത്തിന്*

*മഞ്ഞൾപ്പൊടി - അര സ്പൂൺ*

*കുരുമുളകുപൊടി - അര സ്പൂൺ*

*വെളിച്ചെണ്ണ - ആവശ്യത്തിന്*

*ഉപ്പ് - ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം:**

വൃത്തിയാക്കി വെച്ച ചെമ്മീനിൽ അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പുരട്ടി 10 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി, അരിഞ്ഞു വെച്ച ഇഞ്ചിയും വെളുത്തുള്ളി പച്ചമുളകും ചേർത്ത് വഴറ്റുക. ഇവയുടെ പച്ചമണം മാറി കഴിയുമ്പോൾ ചുവന്നുള്ളിയോ സവാളയോ ചേർത്ത് വഴറ്റുക. ഉള്ളി അധികം ബ്രൗൺ നിറമാകേണ്ടതില്ല, വഴന്നു വന്നാൽ മതി.

ഇതിലേക്ക് അരിഞ്ഞു വെച്ച തക്കാളിയും കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ ഇളക്കുക. തക്കാളി സോഫ്റ്റായി ഉടഞ്ഞു വരുമ്പോൾ മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.

ഇനി ഇതിലേക്ക് മാറ്റി വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം രണ്ടാം പാൽ (നേർത്ത പാൽ) ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ചെമ്മീൻ പെട്ടെന്ന് വെന്തു കിട്ടും. ചെമ്മീൻ വെന്ത ശേഷം തീ കുറച്ചു വെച്ച് ഒന്നാം പാൽ (കട്ടിയുള്ള തേങ്ങാപ്പാൽ) ഒഴിക്കുക. ഇനി ഇത് തിളച്ചു പോകരുത്. പാൽ ചേർത്ത ശേഷം ചെറിയ ചൂടിൽ ഇളക്കി, മുകളിലായി അല്പം പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും തൂകി അടുപ്പിൽ നിന്ന് വാങ്ങാം.

രുചികരവും മണമുള്ളതുമായ നാടൻ ചെമ്മീൻ മോളി തയ്യാർ! അപ്പത്തിനും വെള്ളയപ്പത്തിനും ചോറിനുമൊപ്പം വിളമ്പാൻ ഇത് ഏറെ അനുയോജ്യമാണ്.

*
*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374160/easy-kerala-chemmeen-molly-recipe-coconut-milk)