---
title: "നടുവേദന നിങ്ങളെ വട്ടാക്കാറുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ചെയ്‌തു നോക്കൂ, പെട്ടെന്ന് ആശ്വാസം നേടാം!"
english_title: "5 Easy Home Remedies For Back Pain Relief, Avoid Sitting Too Long"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374128/back-pain-home-remedies-tips-malayalam-new"
published_at: "2026-07-23T15:14:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61e414066ed_back-pain-home-remedies-tips-malayalam-.jpg"
keywords: ["Health Tips", "Back Pain", "Home Remedies", "Office Health", "Yoga For Back Pain"]
---

# നടുവേദന നിങ്ങളെ വട്ടാക്കാറുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ചെയ്‌തു നോക്കൂ, പെട്ടെന്ന് ആശ്വാസം നേടാം!

> **Lead Summary:** ** **ടുവേദന ഇന്ന് ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു. ദീർഘനേരം ഒരേയിരുപ്പിൽ ജോലി ചെയ്യുന്നതും തെറ്റായ ശീലങ്ങളും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. ഈ പ്രശ്നത്തിന് വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ പരിഹാരം കാണാൻ സഹായിക്കുന്ന ചില പൊടികൈകൾ ഇതാ:

## Article Content

** **ടുവേദന ഇന്ന് ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു. ദീർഘനേരം ഒരേയിരുപ്പിൽ ജോലി ചെയ്യുന്നതും തെറ്റായ ശീലങ്ങളും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. ഈ പ്രശ്നത്തിന് വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ പരിഹാരം കാണാൻ സഹായിക്കുന്ന ചില പൊടികൈകൾ ഇതാ:

ചൂടുവെള്ളം കൊണ്ടുള്ള ഒത്തം: നടുവേദനയുള്ള ഭാഗത്ത് ചൂടുവെള്ളം കൊണ്ടോ ഹീറ്റിംഗ് പാഡ് ഉപയോഗിച്ചോ ഒത്തം കൊടുക്കുന്നത് പേശികളുടെ മുറുക്കം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.

ലഘുവായ വ്യായാമങ്ങൾ: കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കി, ഡോക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ നിർദ്ദേശപ്രകാരമുള്ള ലഘുവായ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ശീലമാക്കുക.

ഇരിപ്പിലെ വ്യത്യാസങ്ങൾ: ജോലി ചെയ്യുമ്പോഴും ഇരിക്കുമ്പോഴും നടുവ് നിവർത്തിപ്പിടിക്കാൻ ശ്രദ്ധിക്കുക. ഒരേ ഇരുപ്പിൽ തുടർച്ചയായി മണിക്കൂറുകളോളം ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് ചെറുതായി നടക്കുക.

ശരിയായ കിടപ്പുവശങ്ങൾ: ഉറങ്ങുമ്പോൾ നടുവിന് ആവശ്യത്തിന് പിന്തുണ നൽകുന്ന മെത്തകൾ ഉപയോഗിക്കുക. കട്ടിലിൽ കിടക്കുമ്പോൾ കാലിന്റെ അടിയിൽ ചെറിയൊരു തലയിണ വെക്കുന്നത് നടുവേദനയ്ക്ക് ആശ്വാസം നൽകും.

ഇഞ്ചിയും മഞ്ഞളും ഡീറ്റോക്സ് ഡ്രിങ്കുകൾ: ശരീരത്തിലെ നീർക്കെട്ടും വേദനയും കുറയ്ക്കാൻ സഹായിക്കുന്ന മഞ്ഞളിട്ട പാലോ ഇഞ്ചിച്ചായയോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374128/back-pain-home-remedies-tips-malayalam-new)