---
title: "'ക്ഷമ കാണിക്കൂ, സർക്കാരിൽ വിശ്വാസമർപ്പിക്കൂ;' നീറ്റ് പ്രക്ഷോഭത്തിൽ നിലപാടുമായി ശിഖർ ധവാൻ"
english_title: "Shikhar Dhawan Urges NEET Protesters To Have Patience Trust System"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374118/shikhar-dhawan-neet-protest-students-patience"
published_at: "2026-07-23T14:30:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61d8924be11_shikhar-dhawan-neet-protest-students-patience.jpg"
keywords: ["Latest News", "Shikhar Dhawan", "NEET UG", "Student Protest", "Jantar Mantar", "Dharmendra Pradhan"]
---

# 'ക്ഷമ കാണിക്കൂ, സർക്കാരിൽ വിശ്വാസമർപ്പിക്കൂ;' നീറ്റ് പ്രക്ഷോഭത്തിൽ നിലപാടുമായി ശിഖർ ധവാൻ

> **Lead Summary:** **ദില്ലി:[ **നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ, പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ രംഗത്ത്. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ക്ഷമയോടെ കാത്തിരിക്കണമെന്നും രാജ്യത്തെ ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണമെന്നുമാണ് ധവാൻ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അഭ്യർത്ഥിച്ചത്.

## Article Content

**ദില്ലി:[ **നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ, പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ രംഗത്ത്. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ക്ഷമയോടെ കാത്തിരിക്കണമെന്നും രാജ്യത്തെ ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണമെന്നുമാണ് ധവാൻ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അഭ്യർത്ഥിച്ചത്.

രാജ്യത്തിന്റെ ഭാവി നമ്മുടെ യുവാക്കളാണെന്നും അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ ക്ഷമയോടെ കാത്തിരിക്കാനും, രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിലും ഭരണകൂടത്തിലും വിശ്വാസമർപ്പിക്കാനും തയ്യാറാകണം.

ഏതൊരു വെല്ലുവിളിക്കും ക്ഷമയിലൂടെ പരിഹാരം കണ്ടെത്താനാകുമെന്നും ഇന്ത്യ എപ്പോഴും മുന്നോട്ട് കുതിച്ചിട്ടുണ്ടെന്നും അത് തുടരുകയും ചെയ്യുമെന്നും ധവാൻ കുറിച്ചു. ധവാനു മുൻപ് പ്രമുഖ ക്രിക്കറ്റ് താരം യുവരാജ് സിംഗും ഒളിംപിക്സ് സ്വർണ്ണമെഡൽ ജേതാവ് അഭിനവ് ബിന്ദ്രയും വിഷയത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചർച്ചകളിലൂടെ പ്രശ്നപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വിദ്യാഭ്യാസം രാഷ്ട്രീയത്തിന് അതീതമായ കാര്യമാണെന്നാണ് അഭിനവ് ബിന്ദ്ര വ്യക്തമാക്കിയത്. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലാണ് ജന്തർ മന്തറിലും മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറുന്നത്.

ഭാവിയിൽ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കുക, ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്. ഇതിനിടെ, പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374118/shikhar-dhawan-neet-protest-students-patience)