#CJP Protest #Mumbai Police #Drug Case Threat #Central Forces #Delhi Protest
മുംബൈ: ( https://truevisionnews.com/) മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ലഹരിക്കേസിൽ കുടുക്കുമെന്ന് പൊലീസിന്റെ ഭീഷണി. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പൊലീസ് ജീപ്പിലിട്ട് 50 ഗ്രാം രാസലഹരി പോക്കറ്റിൽ വെച്ച് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പൊലീസ് ജീപ്പിലിട്ട് വ്യാജ ലഹരിക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. ഈ ദൃശ്യങ്ങൾ പങ്കുവെച്ച് മഹാരാഷ്ട്ര പിസിസി അധ്യക്ഷനടക്കമുള്ള പ്രമുഖ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
സമരം ശക്തമായതോടെ ദില്ലിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിമാനമാർഗം വിന്യസിച്ചു. പ്രതിഷേധത്തിനിടെ പരിക്കേറ്റ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സിജെപി സമരത്തിൽ വിദേശഫണ്ട് എത്തുന്നെന്ന ആരോപണത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും.
34 ദിവസം പിന്നിട്ട സമരവേദിയിലേക്ക് രാവും പകലും വ്യത്യാസമില്ലാതെ യുവതിയുവാക്കൾ എത്തുന്നതോടെ സുരക്ഷാസംവിധാനങ്ങൾ പ്രതിസന്ധിയിലാണ്. രാത്രികാലങ്ങളിൽ പൊലീസും സമരക്കാരും തമ്മിലുള്ള സംഘർഷവും പതിവായിരിക്കുകയാണ്.
അതേസമയം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചും നീറ്റ് പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തും നാളെ (ജൂലൈ 24, വെള്ളിയാഴ്ച) അഖിലേന്ത്യ പഠിപ്പ് മുടക്ക് സമരം നടക്കും.
പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ ആഹ്വാനം ചെയ്‌ത പഠിപ്പ് മുടക്ക് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടക്കുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അറിയിച്ചു.
Content Highlight: Mumbai Police Threaten CJP Protesters With Drug Case, 30 Companies of Central Forces Deployed in Delhi
#CJP Protest #Mumbai Police #Drug Case Threat #Central Forces #Delhi Protest




































