---
title: "  കൂത്താടാൻ നോക്കിയതാണോ? ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്തു, വയനാട്ടിൽ കണ്ണൂര്‍ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ "
english_title: "Wayanad: 2 Youth Arrested With MDMA, Cannabis From Homestay in Ambalavayal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374098/wayanad-ambalavayal-homestay-mdma-cannabis-arrest-"
published_at: "2026-07-23T12:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61c0b63cb35_wayanad-ambalavayal-homestay-mdma-cannabis-arrest-.jpg"
keywords: ["Wayanad Drugs", "MDMA Seizure", "Cannabis", "Ambalavayal Police", "Anti Narcotic Squad"]
---

#   കൂത്താടാൻ നോക്കിയതാണോ? ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്തു, വയനാട്ടിൽ കണ്ണൂര്‍ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ 

> **Lead Summary:** **അമ്പലവയല്‍: (വയനാട് ) ** വയനാട്ടിൽ ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്ത യുവാക്കൾ പൊലീസിന്റെ പിടിയിൽ. എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് പേരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പൊലീസും ചേർന്ന് പിടികൂടിയത്.

## Article Content

**അമ്പലവയല്‍: (വയനാട് ) ** വയനാട്ടിൽ ലഹരിമരുന്ന് ഉപയോഗിക്കാനായി ഹോംസ്റ്റേയിൽ മുറിയെടുത്ത യുവാക്കൾ പൊലീസിന്റെ പിടിയിൽ. എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് പേരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പൊലീസും ചേർന്ന് പിടികൂടിയത്.

ആയിരംകൊല്ലി കണക്കയില്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസ് (31), കണ്ണൂര്‍ പാപ്പിനിശ്ശേരി ഷെക്കീറാസ് വീട്ടില്‍ ഇ.കെ. മുഹമ്മദ് ദില്‍ഷാദ് (33) എന്നിവരാണ് അറസ്റ്റിലായത്.രഹസ്യവിവരത്തെ തുടർന്ന് എം.ജി റോഡിനടുത്തുള്ള 'പിള്ളാസ് ഹോംസ്റ്റേയിൽ' പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്.

ദില്‍ഷാദിന്റെ പേഴ്സിനകത്ത് സിപ് ലോക്ക് കവറിലായി 3 ഗ്രാം എം.ഡി.എം.എയും, സല്‍മാന്‍ ഫാരിസിന്റെ പക്കൽ നിന്ന് 2.40 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു.ഇൻസ്‌പെക്ടർ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.**

മയക്കുമരുന്ന് തലച്ചോറിനെയും ശരീരത്തെയും എങ്ങനെ തകർത്തെറിയുന്നു? ലഹരി ഉപയോഗം വരുത്തിവെക്കുന്ന വലിയ വിനാശങ്ങൾ അറിയാം.**

*തലച്ചോറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു: ലഹരിവസ്തുക്കൾ നേരിട്ട് ബാധിക്കുന്നത് മനുഷ്യന്റെ കേന്ദ്ര നാഡീവ്യൂഹത്തെയാണ്. ഇത് ഓർമ്മശക്തി തകരാറിലാക്കാനും, ചിന്താശേഷി നശിപ്പിക്കാനും, സമനിലതെറ്റാനും കാരണമാകുന്നു.*

*ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ: കരൾ (Liver), വൃക്ക (Kidney), ഹൃദയം എന്നിവയുടെ പ്രവർത്തനം പൂർണ്ണമായി തകരാറിലാകുന്നു. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു.*

*മാനസിക അസ്വസ്ഥതകൾ: അമിത ദേഷ്യം, ഭയം, ഉത്കണ്ഠ, വിഷാദരോഗം (Depression) എന്നിവയ്ക്ക് പുറമെ ആത്മഹത്യ പ്രവണതയിലേക്കും ഇത് നയിക്കുന്നു.*

*കുടുംബവും സമൂഹവും തകരുന്നു: ലഹരിക്ക് അടിമപ്പെടുന്നതോടെ വ്യക്തികൾ സാമൂഹികമായി ഒറ്റപ്പെടുന്നു. കുടുംബബന്ധങ്ങൾ തകരുന്നതിനൊപ്പം സമൂഹത്തിൽ കുറ്റകൃത്യങ്ങളും അക്രമങ്ങളും വർദ്ധിക്കാൻ ഇത് കാരണമാകുന്നു.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374098/wayanad-ambalavayal-homestay-mdma-cannabis-arrest-)