---
title: "വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാബിൻ ക്രൂ അംഗത്തെ ടാക്സിയിൽവെച്ച് പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ"
english_title: "Taxi Driver Arrested For Attacking Cabin Crew In Hyderabad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374097/hyderabad-cabin-crew-attack-taxi-driver-arrested"
published_at: "2026-07-23T12:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61c043c55c7_hyderabad-cabin-crew-attack-taxi-driver-arrested.jpg"
keywords: ["Latest News", "Hyderabad", "Cabin Crew", "Taxi Driver", "Arrest", "Airport"]
---

# വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാബിൻ ക്രൂ അംഗത്തെ ടാക്സിയിൽവെച്ച് പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** **ഹൈദരാബാദ്: [**[ ]സ്വകാര്യ വിമാനക്കമ്പനിയിലെ കാബിൻ ക്രൂ അംഗമായ യുവതിയെ കാറിൽ വെച്ച് പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ. തെലങ്കാന രംഗറെഡ്ഡി സ്വദേശിയായ ഇറപൊഗു പ്രശാന്ത് കുമാർ ആണ് പിടിയിലായത്. ജൂലൈ 20-നായിരുന്നു കേസിനാസ്പദമായ സംഭവം.

## Article Content

**ഹൈദരാബാദ്: [**[ ]സ്വകാര്യ വിമാനക്കമ്പനിയിലെ കാബിൻ ക്രൂ അംഗമായ യുവതിയെ കാറിൽ വെച്ച് പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ. തെലങ്കാന രംഗറെഡ്ഡി സ്വദേശിയായ ഇറപൊഗു പ്രശാന്ത് കുമാർ ആണ് പിടിയിലായത്. ജൂലൈ 20-നായിരുന്നു കേസിനാസ്പദമായ സംഭവം.

ഷംഷാബാദിൽ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് ടാക്സിയിൽ യാത്ര ചെയ്യുകയായിരുന്ന 37 കാരിയായ കാബിൻ ക്രൂ അംഗമാണ് അതിക്രമത്തിനിരയായത്. യാത്രയ്ക്കിടെ പ്രതി വാഹനം തെറ്റായ റൂട്ടിലൂടെ ഓടിച്ചുപോവുകയും വിമാനത്താവളത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത യുവതിയോട് മൂത്രമൊഴിക്കാനാണെന്ന് പറഞ്ഞ് പുറത്തിറങ്ങിയ പ്രതി, മിനിറ്റുകൾക്കകം തിരികെിയെത്തി പിൻസീറ്റിലുണ്ടായിരുന്ന യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ആക്രമണത്തെ ചെറുത്തുതോൽപ്പിച്ച യുവതി പ്രതിയെ തള്ളിമാറ്റി കാറിൽ നിന്ന് പുറത്തേക്ക് ചാടി റോഡിൽ ഇറങ്ങി ബഹളം വെച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പ്രതി കാറുമായി കടന്നുകളഞ്ഞു.

തുടർന്ന് യുവതി വിമാനത്താവളത്തിലെ പൊലീസ് ഔട്ട്പോസ്റ്റിലെത്തി പരാതിപ്പെടുകയും, പൊലീസിന്റെ ഊർജിതമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ടാക്സികളുടെ സുരക്ഷ കർശനമാക്കാൻ പൊലീസ് വിമാനക്കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374097/hyderabad-cabin-crew-attack-taxi-driver-arrested)