---
title: "ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും അറസ്റ്റിൽ"
english_title: "Sabarimala Gold Smuggling Case: Ex TDB President PS Prasanth, Member A Ajikumar Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374088/sabarimala-gold-case-ps-prasanth-ajikumar-arrest-"
published_at: "2026-07-23T11:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61b530705eb_sabarimala-gold-case-ps-prasanth-ajikumar-arrest.jpg"
keywords: ["Sabarimala Case", "TDB", "PS Prasanth", "Gold Smuggling", "SIT", "Vigilance Court"]
---

# ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ അംഗം അജികുമാറും അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: ( **[**htt**ps://truevisionnews.com/)] ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡ് മുൻ അംഗം എ. അജികുമാറും അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി.) ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

## Article Content

**തിരുവനന്തപുരം: ( **[**htt**ps://truevisionnews.com/)] ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡ് മുൻ അംഗം എ. അജികുമാറും അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി.) ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

നിലവിൽ കൊല്ലം പൊലീസ് ക്ലബ്ബിൽ വെച്ച് ഇരുവരെയും എസ്.ഐ.ടി സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ വിജിലൻസ് കോടതിയിൽ ഹാജരാക്കും. 2025-ൽ ശബരിമലയിലെ ദ്വാരാപാലക ശില്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് പി.എസ്. പ്രശാന്തിനെ അന്വേഷണ സംഘം പ്രതിചേർത്തത്. കേസിൽ മുരാരി ബാബു ഒന്നാം പ്രതിയും ഉണ്ണികൃഷ്ണൻ പോറ്റി രണ്ടാം പ്രതിയുമാണ്.

പങ്കജ് ഭണ്ഡാരി (മൂന്നാം പ്രതി), അജി കുമാർ (അഞ്ചാം പ്രതി), കണ്ഠരര് രാജീവര് (ആറാം പ്രതി) എന്നിവരുൾപ്പെടെയുള്ളവരാണ് കേസിലെ മറ്റ് പ്രമുഖ പ്രതികൾ. പ്രശാന്തിനെതിരെ വ്യക്തമായ ഗൂഢാലോചന തെളിവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് വിശ്വാസവഞ്ചനയും രേഖാ വ്യാജവും നടത്തിയതായി എസ്.ഐ.ടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം തന്നെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് നടപടി. തന്നെ കസ്റ്റഡിയിലെടുത്തതിന് പിന്നിൽ സർക്കാരിന്റെ രാഷ്ട്രീയ സമ്മർദമാണെന്ന് പ്രശാന്ത് ആരോപിച്ചു. എങ്കിലും കേസുമായി പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374088/sabarimala-gold-case-ps-prasanth-ajikumar-arrest-)