സിക്കിം തുരങ്ക അപകടം: കാണാതായ മലയാളി മാനേജർ അനീഷ് മോഹൻ മരിച്ചു, മരണസംഖ്യ 20 കടന്നു

സിക്കിം തുരങ്ക അപകടം: കാണാതായ മലയാളി മാനേജർ അനീഷ് മോഹൻ മരിച്ചു, മരണസംഖ്യ 20 കടന്നു

സിക്കിം തുരങ്ക അപകടം: കാണാതായ മലയാളി മാനേജർ അനീഷ് മോഹൻ മരിച്ചു, മരണസംഖ്യ 20 കടന്നു
2026-07-23T11:36:00 | By Athira V
#Sikkim Accident #Teesta Hydro Project #Tunnel Collapse #Anish Mohan #NHPC

സിക്കിം: ( www.truevisionnews.com) നാംചി ജില്ലയിൽ ടീസ്റ്റ സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കാണാതായ മലയാളി മരിച്ചു. കോട്ടയം പാമ്പാടി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ (43) ആണ് മരിച്ചത്.എൻ.എച്ച്.പി.സി സിക്കിം യൂണിറ്റിന്റെ മാനേജരായിരുന്ന അനീഷിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.

കാണാതായവർക്കായി നടന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സമർദുങ്ങിലെ ഹെഡ് റേസ് ടണലിനുള്ളിൽ വൻ സ്ഫോടനം ഉണ്ടായത്. പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിക്കിടന്ന മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്ഫോടനത്തെ തുടർന്ന് തുരങ്കത്തിനുള്ളിൽ വിഷവാതകവും കനത്ത പുകയും നിറഞ്ഞതോടെ രക്ഷാപ്രവർത്തനം സങ്കീർണമായി.അപകടസമയത്ത് 27 തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ 21 പേർ കരാർ കമ്പനിയായ പട്ടേൽ എൻജിനീയറിംഗിലെ ജീവനക്കാരും ആറ് പേർ എൻ.എച്ച്.പി.സി ഉദ്യോഗസ്ഥരുമായിരുന്നു.

അപകടത്തിൽ 20-ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ബുധനാഴ്ച രാത്രിയോടെ ഒമ്പത് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു. അതിനുശേഷം തുടർന്ന തെരച്ചിലാണ് അനീഷ് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷനൽ ഹൈഡ്രോ പവർ കോർപറേഷന്റെ പ്രധാന പദ്ധതികളിൽ ഒന്നാണ് ടീസ്റ്റ സ്റ്റേജ് VI.

അപകടത്തെ തുടർന്ന് പദ്ധതിയുടെ നിർമാണം താൽക്കാലികമായി നിർത്തിവെച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എൻ.എച്ച്.പി.സി നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.അനീഷിന്റെ മരണവിവരം കേട്ട് പാമ്പാടിയിലെ വീട്ടിൽ ദുഃഖാചരണമാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി എൻ.എച്ച്.പി.സി അധികൃതർ അറിയിച്ചു.

Content Highlight: Sikkim Tunnel Collapse Malayali NHPC Manager Anish Mohan Dies Death Toll Rises To 20

#Sikkim Accident #Teesta Hydro Project #Tunnel Collapse #Anish Mohan #NHPC

Next TV

Related Stories
വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാബിൻ ക്രൂ അംഗത്തെ ടാക്സിയിൽവെച്ച് പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ

Jul 23, 2026 12:44 PM

വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാബിൻ ക്രൂ അംഗത്തെ ടാക്സിയിൽവെച്ച് പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ

ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാബിൻ ക്രൂ അംഗത്തെ കാറിൽ വെച്ച് പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ. പ്രതി ജുഡീഷ്യൽ...

Read More >>
ജീവപര്യന്തം ശിക്ഷയ്ക്കിടയിൽ പൂവിട്ട പ്രണയം....! ആർട്ടിക്കിൾ 21 ചൂണ്ടിക്കാട്ടി ഹൈക്കോടതി; മാണ്ഡോർ തുറന്ന ജയിലിൽ അപൂർവ്വ വിവാഹം

Jul 23, 2026 12:13 PM

ജീവപര്യന്തം ശിക്ഷയ്ക്കിടയിൽ പൂവിട്ട പ്രണയം....! ആർട്ടിക്കിൾ 21 ചൂണ്ടിക്കാട്ടി ഹൈക്കോടതി; മാണ്ഡോർ തുറന്ന ജയിലിൽ അപൂർവ്വ വിവാഹം

രാജസ്ഥാൻ ഹൈകോടതി അനുമതിയോടെ ജോധ്പൂർ മാണ്ഡോർ തുറന്ന ജയിലിൽ വിവാഹം. ജീവപര്യന്തം തടവുകാരായ മൂലാറാം, സീമ എന്നിവരുടെ വിവാഹം 21 പേരെ...

Read More >>
'യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ല';  81 ദിവസത്തെ മൗനത്തിന് ശേഷം പ്രതികരിച്ച് പ്രധാനമന്ത്രി

Jul 23, 2026 11:18 AM

'യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ല'; 81 ദിവസത്തെ മൗനത്തിന് ശേഷം പ്രതികരിച്ച് പ്രധാനമന്ത്രി

NEET ചോദ്യപേപ്പർ ചോർച്ചയിൽ 81 ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദിയുടെ പ്രതികരണം. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും ഫാസ്റ്റ് ട്രാക്ക് കോടതി...

Read More >>
adimage
ആഗോള മാധ്യമങ്ങളിൽ 'ഇന്ത്യൻ അടിയന്തരാവസ്ഥ' ! ദില്ലി തെരുവിൽ 'ജെൻസി' പ്രക്ഷോഭം; മോദി സർക്കാർ കടുത്ത സമ്മർദ്ദത്തിലെന്ന് സിഎൻഎന്നും ബിബിസിയും

Jul 23, 2026 11:00 AM

ആഗോള മാധ്യമങ്ങളിൽ 'ഇന്ത്യൻ അടിയന്തരാവസ്ഥ' ! ദില്ലി തെരുവിൽ 'ജെൻസി' പ്രക്ഷോഭം; മോദി സർക്കാർ കടുത്ത സമ്മർദ്ദത്തിലെന്ന് സിഎൻഎന്നും ബിബിസിയും

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തം. സോനം വാങ്ചുകിന്റെ നിരാഹാര സമരത്തോടെ സമരം അന്തർദേശീയ ശ്രദ്ധ നേടി. മോദി...

Read More >>
തൂക്കിയെടുത്ത് എ.സി.ബി....1 കോടികളുടെ കട്ടപ്പണി, ഇലക്ട്രിസിറ്റി എൻജിനീയറുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് 150 കോടിയുടെ അനധികൃത സ്വത്ത്

Jul 23, 2026 10:41 AM

തൂക്കിയെടുത്ത് എ.സി.ബി....1 കോടികളുടെ കട്ടപ്പണി, ഇലക്ട്രിസിറ്റി എൻജിനീയറുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് 150 കോടിയുടെ അനധികൃത സ്വത്ത്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തെലങ്കാന സർക്കാർ എൻജിനീയർ അറസ്റ്റിൽ. എസിബി റെയ്ഡിൽ 150 കോടിയുടെ സ്വത്ത്, 2 കിലോ സ്വർണം, 4 ഫ്ളാറ്റുകൾ...

Read More >>
ജന്തർമന്തറിലെ സംഘർഷത്തിന് പിന്നിൽ പുറത്തുനിന്നുള്ളവർ, വിദ്യാര്‍ത്ഥികളല്ല; മന്ത്രിമാർക്ക് സമരസ്ഥലത്തേക്ക് വരാമെന്ന് കോക്രോച്ച് ജനതാ പാർട്ടി

Jul 23, 2026 10:05 AM

ജന്തർമന്തറിലെ സംഘർഷത്തിന് പിന്നിൽ പുറത്തുനിന്നുള്ളവർ, വിദ്യാര്‍ത്ഥികളല്ല; മന്ത്രിമാർക്ക് സമരസ്ഥലത്തേക്ക് വരാമെന്ന് കോക്രോച്ച് ജനതാ പാർട്ടി

ജന്തർ മന്തറിൽ നടക്കുന്ന സമരത്തിൽ സംഘർഷത്തിന് കാരണം പുറത്തുനിന്നുള്ളവരെന്ന് CJP. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യം. ചോദ്യപേപ്പർ ചോർച്ച...

Read More >>
Top Stories

GCC News

adimage adimage