---
title: "സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, 'തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല- വിതുമ്പി പി.കെ. ശ്രീമതി"
english_title: "PK Sreemathi Slams Fake News, Initiates Legal Action Against YouTube Channels"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374069/pk-sreemathi-fake-news-legal-action-youtube-NEW-"
published_at: "2026-07-23T11:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61a83c44faf_pk-sreemathi-fake-news-legal-action-youtube-NEW.jpg"
keywords: ["PK Sreemathi", "Fake News", "CPIM", "Kerala Politics", "YouTube Channels", "Defamation"]
---

# സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, 'തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല- വിതുമ്പി പി.കെ. ശ്രീമതി

> **Lead Summary:** ** **തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിന്ന യൂട്യൂബ് ചാനലുകൾക്കെതിരെ പൊട്ടിത്തെറിച്ച് മുൻമന്ത്രിയും സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി. ഏതോ എം.എൽ.എ.യുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നുവെന്ന തരത്തിലുള്ള അസംബന്ധങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നതെന്ന് അവർ വിതുമ്പലോടെ വ്യക്തമാക്കി.

## Article Content

** **തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിന്ന യൂട്യൂബ് ചാനലുകൾക്കെതിരെ പൊട്ടിത്തെറിച്ച് മുൻമന്ത്രിയും സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി. ഏതോ എം.എൽ.എ.യുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നുവെന്ന തരത്തിലുള്ള അസംബന്ധങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നതെന്ന് അവർ വിതുമ്പലോടെ വ്യക്തമാക്കി.

ഏറെക്കാലമായി തനിക്കെതിരെ തീർത്തും വൃത്തികെട്ട രീതിയിലുള്ള വ്യാജ വാർത്തകളാണ് ചില യൂട്യൂബ് ചാനലുകൾ പ്രചരിപ്പിക്കുന്നതെന്നും ഇത് എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും പി.കെ. ശ്രീമതി കുറ്റപ്പെടുത്തി. തീവ്രത എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ലെന്ന് പികെ ശ്രീമതി പറഞ്ഞു. വൃത്തികെട്ട രീതിയിലാണ് പ്രചരണം നടക്കുന്നത്. 

വ്യാജ പ്രചാരണങ്ങൾ നടത്തുന്ന യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങൾക്കും എതിരെയുള്ള നിയമനടപടികൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞതായി അവർ വ്യക്തമാക്കി.  തനിക്കെതിരെയുള്ള ഇത്തരം അപവാദ പ്രചാരണങ്ങളെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളാരും തിരിഞ്ഞുനോക്കുകയോ അന്വേഷിക്കുകയോ ചെയ്യുന്നില്ലെന്നും ശ്രീമതി വിമർശിച്ചു. 

തനിക്കെതിരെ ബോധപൂർവ്വം സമൂഹത്തിൽ അവമതിപ്പുണ്ടാക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജ വാർത്തകൾ മെനഞ്ഞെടുക്കുന്നതെന്നും സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന് പികെ ശ്രീമതി ആവശ്യപ്പെട്ടു.

**
**

 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374069/pk-sreemathi-fake-news-legal-action-youtube-NEW-)