---
title: "സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രവും മോർഫ് ചെയ്തു...! മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി പരാതിക്കാരി"
english_title: "Trivandrum Medical College Morphing Case: Complaint Filed 6 Months Ago, Accused Shared Photos on Reddit and Telegram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374055/trivandrum-medical-college-morphing-case-abel-complaint"
published_at: "2026-07-23T09:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6198cf83c35_trivandrum-medical-college-morphing-case-abel-complaint.jpg"
keywords: ["Thiruvananthapuram Medical College", "Morphing", "Cyber Crime", "Abel", "Reddit", "Instagram", "Telegram"]
---

# സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രവും മോർഫ് ചെയ്തു...! മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി പരാതിക്കാരി

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി പരാതിക്കാരിയായ വിദ്യാർഥിനി.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി പരാതിക്കാരിയായ വിദ്യാർഥിനി.

പ്രതിയായ അബേൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ആറ് മാസം മുൻപേ പൊലീസിന് പരാതി നൽകിയിട്ടും സൈബർ പൊലീസ് പ്രതിയെ കണ്ടെത്താൻ യാതൊരുവിധ ഇടപെടലും നടത്തിയില്ലെന്ന് വിദ്യാർഥിനി  വെളിപ്പെടുത്തി.

റെഡ്ഡിറ്റ്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പ്രതി പെൺകുട്ടികളുടെ പേരുവിവരങ്ങൾ അടക്കം വളരെ മോശമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഒടുവിൽ വിദ്യാർത്ഥികൾ തന്നെ നേരിട്ടാണ് നിർണായക തെളിവുകളോടെ പ്രതിയെ പിടികൂടിയത്. സ്വന്തം മാതാവിന്റെയും സഹോദരിയുടെയും ചിത്രങ്ങൾ പോലും പ്രതി മോർഫ് ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി വ്യക്തമാക്കി.

അതേസമയം, കേസിൽ പ്രതിയായ ഏബലിനെതിരെ രണ്ട് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ ഉടൻ പൊലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് വിവരം. ആദ്യ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും നിസ്സാര വകുപ്പുകളാണ് പൊലീസ് ചുമത്തിയതെന്ന് വിദ്യാർത്ഥികൾ ശക്തമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

സീനിയർ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്നും എടുത്താണ് പ്രതി മോർഫ് ചെയ്ത് വ്യാപകമായി പ്രചരിപ്പിച്ചത്. സംഭവത്തിൽ ഇതുവരെ ആറോളം വിദ്യാർത്ഥികളാണ് ഔദ്യോഗികമായി പരാതി നൽകിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374055/trivandrum-medical-college-morphing-case-abel-complaint)