കുടയെടുത്തോളൂ, മഴ കലിപ്പിലാണ്..! കാസർകോട്ടും കണ്ണൂരിലും ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട്

കുടയെടുത്തോളൂ, മഴ കലിപ്പിലാണ്..! കാസർകോട്ടും കണ്ണൂരിലും ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട്

കുടയെടുത്തോളൂ, മഴ കലിപ്പിലാണ്..! കാസർകോട്ടും കണ്ണൂരിലും ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട്
2026-07-23T09:13:00 | By Susmitha Surendran
#Kerala Weather #Yellow Alert #Kasaragod #Kannur #Heavy Rain #IMD

( https://truevisionnews.com/) സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മോശം കാലാവസ്ഥയും ശക്തമായ കാറ്റും കണക്കിലെടുത്ത് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ നൽകിയിട്ടില്ല. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ ഒരു ജില്ലകളിലും ഇതുവരെ ഔദ്യോഗികമായി മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

Content Highlight: Yellow Alert in Kasaragod and Kannur Today, Strong Rain Expected in Kerala

#Kerala Weather #Yellow Alert #Kasaragod #Kannur #Heavy Rain #IMD

Next TV

Related Stories
'സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല'- വിതുമ്പി പി.കെ. ശ്രീമതി

Jul 23, 2026 11:00 AM

'സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല'- വിതുമ്പി പി.കെ. ശ്രീമതി

"എംഎൽഎയുടെ ഭാര്യയായി പെൻഷൻ വാങ്ങുന്നു" എന്ന വ്യാജ പ്രചാരണത്തിനെതിരെ മുൻമന്ത്രി പി.കെ. ശ്രീമതി. യൂട്യൂബ് ചാനലുകൾക്ക് എതിരെ...

Read More >>
ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ

Jul 23, 2026 10:48 AM

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ

ആലപ്പുഴയിലെ ഗൺമാൻ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ നടപടിക്ക്....

Read More >>
വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

Jul 23, 2026 10:35 AM

വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയ തിരുനാളിന് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിൻ. എറണാകുളം ജംഗ്ഷനിൽ നിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ...

Read More >>
adimage
ഒളിച്ചിട്ടും രക്ഷയില്ല ...! തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ

Jul 23, 2026 10:34 AM

ഒളിച്ചിട്ടും രക്ഷയില്ല ...! തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ

തലശ്ശേരി വ്യാപാരി സഹകരണ സംഘത്തിലെ 4.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ സെക്രട്ടറി കെ.സി. ജ്യോതിഷ് അറസ്റ്റിൽ. അമിത പലിശ വാഗ്ദാനം നൽകി പണം തട്ടിയ ശേഷം...

Read More >>
ജൂലൈയിലെ എക്കാലത്തെയും ഉയർന്ന നിരക്കിൽ; തുടർച്ചയായ ആറാം ദിവസവും സ്വർണവില കുത്തനെ കൂടി!

Jul 23, 2026 10:11 AM

ജൂലൈയിലെ എക്കാലത്തെയും ഉയർന്ന നിരക്കിൽ; തുടർച്ചയായ ആറാം ദിവസവും സ്വർണവില കുത്തനെ കൂടി!

കേരളത്തിൽ സ്വർണവില തുടർച്ചയായി 6-ാം ദിവസവും കൂടി. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടി 1,08,000 രൂപയായി. ജൂലൈയിലെ ഏറ്റവും ഉയർന്ന...

Read More >>
സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രവും മോർഫ് ചെയ്തു...! മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി പരാതിക്കാരി

Jul 23, 2026 09:59 AM

സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രവും മോർഫ് ചെയ്തു...! മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി പരാതിക്കാരി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് റെഡ്ഡിറ്റ്, ടെലഗ്രാം വഴി പ്രചരിപ്പിച്ച കേസ്. പ്രതി അബേലിനെതിരെ 2...

Read More >>
Top Stories

GCC News

adimage adimage