---
title: "കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്"
english_title: "Car Bike Collision In Kozhikode Koodaranji Mukkam Road Two Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374034/car-bike-accident-kozhikode-koodaranji-mukkam-road"
published_at: "2026-07-23T08:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61847c434a4_car-bike-accident-kozhikode-koodaranji-mukkam-road.jpg"
keywords: ["Kozhikode Accident", "Koodaranji Road", "Car Bike Collision", "KMCT Hospital", "Traffic"]
---

# കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് കൂടരഞ്ഞി - മുക്കം റോഡിൽ വാഹനാപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക് . കൂടരഞ്ഞിക്ക് സമീപം വർക്ക്‌ഷോപ്പിന് മുന്നിൽ വെച്ചായിരുന്നു അപകടം. റോഡിലെ വളവിൽ വെച്ച് എതിർദിശയിൽ വന്ന ആൾട്ടോ കാറുമായി പൾസർ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് കൂടരഞ്ഞി - മുക്കം റോഡിൽ വാഹനാപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക് . കൂടരഞ്ഞിക്ക് സമീപം വർക്ക്‌ഷോപ്പിന് മുന്നിൽ വെച്ചായിരുന്നു അപകടം. റോഡിലെ വളവിൽ വെച്ച് എതിർദിശയിൽ വന്ന ആൾട്ടോ കാറുമായി പൾസർ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് സമീപത്തെ മുക്കം കെ.എം.സി.ടി (KMCT) മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374034/car-bike-accident-kozhikode-koodaranji-mukkam-road)