---
title: " ക്രൂരത.....! ലൈംഗിക ബന്ധത്തിന് തടസം; കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടി അമ്മയുടെ പങ്കാളി, ഏഴ് വയസുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ "
english_title: "7-Year-Old Boy Brutally Assaulted in Kalyan, Mother's Partner Arrested, Child in ICU"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374007/kalyan-child-assault-mother-partner-arrested"
published_at: "2026-07-22T21:40:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60ebf3ee846_kalyan-child-assault-mother-partner-arrested.jpg"
keywords: ["Latest News", "Child Abuse", "Maharashtra Crime", "Child Assault", "Vikas Singh Arrest", "Child Protection"]
---

#  ക്രൂരത.....! ലൈംഗിക ബന്ധത്തിന് തടസം; കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടി അമ്മയുടെ പങ്കാളി, ഏഴ് വയസുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ 

> **Lead Summary:** മുംബൈ: മഹാരാഷ്ട്രയിലെ കല്യാണിൽ 7 വയസുകാരനെ അമ്മയുടെ പങ്കാളി ക്രൂരമായി മർദിച്ച സംഭവത്തിൽ 25 കാരൻ അറസ്റ്റിൽ. സ്വകാര്യഭാഗത്തേറ്റ ഗുരുതര പരിക്കുകളെ തുടർന്ന് കുട്ടി മുംബൈയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

## Article Content

മുംബൈ: മഹാരാഷ്ട്രയിലെ കല്യാണിൽ 7 വയസുകാരനെ അമ്മയുടെ പങ്കാളി ക്രൂരമായി മർദിച്ച സംഭവത്തിൽ 25 കാരൻ അറസ്റ്റിൽ. സ്വകാര്യഭാഗത്തേറ്റ ഗുരുതര പരിക്കുകളെ തുടർന്ന് കുട്ടി മുംബൈയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ജൂലൈ 17-നാണ് സംഭവം. അംബർനാഥ് സ്വദേശി വികാസ് സിങ് എന്നയാളെയാണ് അംബർനാഥ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതി ഇളയമകനൊപ്പം വികാസിനൊപ്പമാണ് താമസിച്ചിരുന്നത്.

കുട്ടി അമ്മയോടൊപ്പം ഉറങ്ങുന്നതിനെ ചൊല്ലി കഴിഞ്ഞ ഒരാഴ്ചയായി വികാസിന് അതൃപ്തിയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. അമ്മ ജോലിക്ക് പോയ സമയങ്ങളിൽ പ്രതി കുട്ടിയെ മർദിച്ചിരുന്നതായും കുട്ടി മൊഴി നൽകി.ഇതേ തുടർന്ന് യുവതിയും വികാസും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നു.

തർക്കത്തിന് പിന്നാലെയാണ് കുട്ടിക്ക് നേരെ അതിക്രൂരമായ മർദനം ഉണ്ടായത്. മർദനമേറ്റ കുട്ടി ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. ഉടൻ തന്നെ അമ്മ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മുംബൈയിലെ വിദഗ്ധ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. നിലവിൽ കുട്ടിക്ക് ആന്തരികമായി ഗുരുതര പരിക്കുകൾ ഉള്ളതായാണ് വിവരം.

കുട്ടി ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലാണ്.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കുട്ടിയുടെ സംരക്ഷണവും ചികിത്സയും ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374007/kalyan-child-assault-mother-partner-arrested)