---
title: "സ്നേഹമെന്ന് പറഞ്ഞവൻ കൈകൾ വെട്ടിമാറ്റി...! നടുറോഡിൽ യുവതിയുടെ കെെ വെട്ടിമാറ്റിയ രണ്ടാം ഭർത്താവ് പിടിയിൽ"
english_title: "Woman's Hand Severed in Thiruvananthapuram Attack, Second Husband Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373978/thiruvananthapuram-kadaykkavoor-woman-attack-second-husband-arrested"
published_at: "2026-07-22T18:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60b88c96df9_thiruvananthapuram-kadaykkavoor-woman-attack-second-husband-arrested.jpg"
keywords: ["Latest News", "Kerala Crime", "Thiruvananthapuram Crime", "Woman Attacked", "Kerala Police"]
---

# സ്നേഹമെന്ന് പറഞ്ഞവൻ കൈകൾ വെട്ടിമാറ്റി...! നടുറോഡിൽ യുവതിയുടെ കെെ വെട്ടിമാറ്റിയ രണ്ടാം ഭർത്താവ് പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയെ വെട്ടുകത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രതിയായ രണ്ടാം ഭർത്താവിനെ പൊലീസ് പിടികൂടി. കടയ്ക്കാവൂർ ചാവടിമുക്ക് സ്വദേശി വിജിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

## Article Content

തിരുവനന്തപുരം: കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയെ വെട്ടുകത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രതിയായ രണ്ടാം ഭർത്താവിനെ പൊലീസ് പിടികൂടി. കടയ്ക്കാവൂർ ചാവടിമുക്ക് സ്വദേശി വിജിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കോട്ടയത്ത് ജോലി ചെയ്യുന്ന വിജി നാട്ടിലെത്തിയ ശേഷം പ്രതി ജോലി ചെയ്യുന്ന വർക്‌ഷോപ്പിലേക്ക് പോയി. അവിടെ വെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രതി വർക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വിജിയെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ വിജിയുടെ തലക്കും രണ്ട് കൈകൾക്കും വെട്ടേറ്റു. ഒരുകൈ പൂർണമായും അറ്റുപോയെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ വിജിയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവിടെ വിദഗ്ധ ചികിത്സയിൽ തുടരുകയാണ്.ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അനുവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടയ്ക്കാവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒരു വർഷം മുൻപും വിജിക്കുനേരെ പ്രതി ആക്രമണം നടത്തിയിരുന്നതായി വിവരമുണ്ട്.

അന്നത്തെ സംഭവത്തിലും പരാതി നൽകിയിരുന്നു. ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് ഇന്നത്തെ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373978/thiruvananthapuram-kadaykkavoor-woman-attack-second-husband-arrested)