---
title: "കോന്നിയിൽ യോഗത്തിനിടെ സീലിംഗ് ഫാൻ പൊട്ടിവീണു; കുടുംബശ്രീ അംഗത്തിന് പരുക്ക് "
english_title: "Pathanamthitta Konni: Ceiling Fan Falls During CDS Meeting, Kudumbashree Member Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373969/pathanamthitta-konni-ceiling-fan-fall-cds-meeting-injury"
published_at: "2026-07-22T16:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60aa1c981e0_pathanamthitta-konni-ceiling-fan-fall-cds-meeting-injury.jpg"
keywords: ["Latest news", "Kudumbashree", "Panchayat Hall", "Accident", "Fan"]
---

# കോന്നിയിൽ യോഗത്തിനിടെ സീലിംഗ് ഫാൻ പൊട്ടിവീണു; കുടുംബശ്രീ അംഗത്തിന് പരുക്ക് 

> **Lead Summary:** പത്തനംതിട്ട: **[**കോന്നിയിൽ കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (സി.ഡി.എസ്) യോഗം നടക്കുന്നതിനിടെ സീലിംഗ് ഫാൻ പൊട്ടിവീണ് കുടുംബശ്രീ അംഗത്തിന് പരുക്കേറ്റു. കോന്നി സ്വദേശിനിയായ സന്ധ്യയ്ക്കാണ് അപകടത്തിൽ പരുക്കേറ്റത്.

## Article Content

പത്തനംതിട്ട: **[**കോന്നിയിൽ കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (സി.ഡി.എസ്) യോഗം നടക്കുന്നതിനിടെ സീലിംഗ് ഫാൻ പൊട്ടിവീണ് കുടുംബശ്രീ അംഗത്തിന് പരുക്കേറ്റു. കോന്നി സ്വദേശിനിയായ സന്ധ്യയ്ക്കാണ് അപകടത്തിൽ പരുക്കേറ്റത്.

കോന്നി പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാളിൽ ബുധനാഴ്ച യോഗം നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി മേൽക്കൂരയിൽ നിന്ന് സീലിംഗ് ഫാൻ അഴിഞ്ഞു വീഴുകയായിരുന്നു. സന്ധ്യയുടെ മുഖത്താണ് ഫാൻ പതിച്ച് പരുക്കേറ്റത്. ഉടൻ തന്നെ ഇവരെ സമീപത്തുള്ള കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഇവിടെ ചികിത്സയിലാണ്.

പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാൾ സ്ഥിതി ചെയ്യുന്നത് പഴക്കമേറിയ കെട്ടിടത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായതെന്നും, മേൽക്കൂരയുടേയും ഫാനുകളുടെയും അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും ഉടൻ പൂർത്തിയാക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373969/pathanamthitta-konni-ceiling-fan-fall-cds-meeting-injury)