---
title: "ഭർത്താവിന്റെ ക്രൂരത ; തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി"
english_title: "Thiruvananthapuram Kadakkavoor Attack: Woman's Hands Chopped Off, Husband Absconding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373965/thiruvananthapuram-kadakkavoor-woman-hands-chopped-attack"
published_at: "2026-07-22T16:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60a846b0e15_thiruvananthapuram-kadakkavoor-woman-hands-chopped-attack.jpg"
keywords: ["Latest news", "Thiruvananthapuram Crime", "Kadakkavoor", "Kerala News", "Attack", "Police Investigation"]
---

# ഭർത്താവിന്റെ ക്രൂരത ; തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

> **Lead Summary:** തിരുവനന്തപുരം :**[** തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി വിജിക്ക് ആണ് ​ഗുരുതരമായി പരുക്കേറ്റത്. കുറച്ചു സമയം മുമ്പ് ആയിരുന്നു യുവതിക്ക് നേരെ ആക്രണം നടന്നത്.

## Article Content

തിരുവനന്തപുരം :**[** തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി വിജിക്ക് ആണ് ​ഗുരുതരമായി പരുക്കേറ്റത്. കുറച്ചു സമയം മുമ്പ് ആയിരുന്നു യുവതിക്ക് നേരെ ആക്രണം നടന്നത്.

കടയ്ക്കാവൂർ ചാവടിമുക്കിൽ ആയിരുന്നു സംഭവം. ആക്രണത്തിൽ ഗുരുതരമായി പരുക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ രണ്ട് കൈകൾക്കും വെട്ടേറ്റിട്ടുണ്ട്.അതേസമയം വിജിയുടെ രണ്ടാം ഭർത്താവാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. പിന്നാലെ ഇയാളെ കാണാതായി ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373965/thiruvananthapuram-kadakkavoor-woman-hands-chopped-attack)