---
title: "ജമ്മു കശ്മീരിൽ ഭീകരാക്രമണം; അമർനാഥ് യാത്രയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് വീരമൃത്യു"
english_title: "J&K Police Head Constable Killed In Anantnag Terror Attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373963/anantnag-terror-attack-jk-police-killed-amarnath"
published_at: "2026-07-22T16:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60a4d8c19c0_anantnag-terror-attack-jk-police-killed-amarnath.jpg"
keywords: ["Latest News", "Anantnag Attack", "Jammu Kashmir Police", "Amarnath Yatra", "TRF"]
---

# ജമ്മു കശ്മീരിൽ ഭീകരാക്രമണം; അമർനാഥ് യാത്രയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് വീരമൃത്യു

> **Lead Summary:** **ശ്രീനഗർ: [**[ ]ജമ്മു കശ്മീരിലെ അനന്തനാഗിലുണ്ടായ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. ജമ്മു കശ്മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ 35 കാരനായ ആഷിഖ് ഹുസൈൻ ഖുറേഷിയാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ അനന്തനാഗിലെ ലാൽ ചൗക്കിലായിരുന്നു സംഭവം.

## Article Content

**ശ്രീനഗർ: [**[ ]ജമ്മു കശ്മീരിലെ അനന്തനാഗിലുണ്ടായ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. ജമ്മു കശ്മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ 35 കാരനായ ആഷിഖ് ഹുസൈൻ ഖുറേഷിയാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ അനന്തനാഗിലെ ലാൽ ചൗക്കിലായിരുന്നു സംഭവം.

അമർനാഥ് യാത്രാ സുരക്ഷയുടെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആഷിഖ് ഹുസൈനെ ഉടൻ തന്നെ അനന്തനാഗ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ നിഴൽ സംഘടനയായ 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' (ടിആർഎഫ്) സാമൂഹിക മാധ്യമങ്ങളിലൂടെ ഏറ്റെടുത്തു. അമർനാഥ് യാത്രയോടനുബന്ധിച്ച് സുരക്ഷാ സേനകളെ വിന്യസിച്ചിരിക്കുന്നതിനിടയിലാണ് ഈ ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പ്രദേശത്തിന്റെ പൂർണ്ണ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തിട്ടുണ്ടെന്നും, ഒളിഞ്ഞിരിക്കുന്ന ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373963/anantnag-terror-attack-jk-police-killed-amarnath)