---
title: "ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി; കൊല്ലത്ത് അമ്മയെയും മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം"
english_title: "Kollam Missing Case: Mother and Two Children Vanish After Temple Visit, Car Last Seen at Thenmala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373956/kollam-mother-two-children-missing-thenmala-car"
published_at: "2026-07-22T15:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a609c0cc133a_kollam-mother-two-children-missing-thenmala-car.jpg"
keywords: ["latest news", "Kollam News", "Missing Persons", "Kerala Police", "Kadavur Temple"]
---

# ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങി; കൊല്ലത്ത് അമ്മയെയും മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം

> **Lead Summary:** കൊല്ലം: കൊല്ലത്ത് അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്നു. പുന്തലത്താഴം സ്വദേശി രമ്യ സോമൻ, മക്കളായ വൈഷ്ണവ് , രുദ്ര (മൂന്നര) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്. വീട്ടിൽ നിന്ന് കാറുമായി കടവൂർ ക്ഷേത്രത്തിലേക്ക് പോയ ഇവർ പിന്നീട് തിരിച്ചെത്തിയില്ല.

## Article Content

കൊല്ലം: കൊല്ലത്ത് അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്നു. പുന്തലത്താഴം സ്വദേശി രമ്യ സോമൻ, മക്കളായ വൈഷ്ണവ് , രുദ്ര (മൂന്നര) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്. വീട്ടിൽ നിന്ന് കാറുമായി കടവൂർ ക്ഷേത്രത്തിലേക്ക് പോയ ഇവർ പിന്നീട് തിരിച്ചെത്തിയില്ല.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാർ തെൻമല വഴി കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസിന് അവസാനമായി ലഭിച്ചത്. വാഹനം തമിഴ്‌നാട് അതിർത്തി കടന്നിരിക്കാമെന്ന നിഗമനത്തിൽ ഇരവിപുരം പോലീസിന്റെ പ്രത്യേക സംഘം തമിഴ്‌നാട്  കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373956/kollam-mother-two-children-missing-thenmala-car)