---
title: "'ഭാര്യക്ക് മറ്റൊരു സ്ത്രീയുമായി ബന്ധം, ഭക്ഷണത്തിൽ വിഷം കലർത്തുമെന്ന് ഭയം;'വനിതാ കമ്മീഷനെ സമീപിച്ച് ഭർത്താവ്, ഗുരുതര ആരോപണവുമായി ഭാര്യയും "
english_title: "Bhopal Husband Alleges Wife Affair, Wife Counters With Dowry Harassment Claim"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373955/bhopal-husband-wife-complaint-women-commission-affair"
published_at: "2026-07-22T15:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a609afee30b0_bhopal-husband-wife-complaint-women-commission-affair.jpg"
keywords: ["Latest News", "Bhopal", "Women Commission", "Dowry Harassment", "Marital Dispute"]
---

# 'ഭാര്യക്ക് മറ്റൊരു സ്ത്രീയുമായി ബന്ധം, ഭക്ഷണത്തിൽ വിഷം കലർത്തുമെന്ന് ഭയം;'വനിതാ കമ്മീഷനെ സമീപിച്ച് ഭർത്താവ്, ഗുരുതര ആരോപണവുമായി ഭാര്യയും 

> **Lead Summary:** **ഭോപ്പാൽ: [** തന്റെ ഭാര്യക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ജീവന് ഭയമുണ്ടെന്നും കാണിച്ച് ഭർത്താവ് മധ്യപ്രദേശ് വനിതാ കമ്മീഷനെ സമീപിച്ചു. ഭാര്യയും അവരുടെ പങ്കാളിയും ചേർന്ന് തന്നെ ഒഴിവാക്കാൻ പദ്ധതിയിടുന്ന സംഭാഷണം താൻ കേട്ടിട്ടുണ്ടെന്ന് ഭർത്താവ് കൗൺസിലിംഗിനിടയിൽ അവകാശപ്പെട്ടു. തന്റെ ഭക്ഷണത്തിൽ വിഷം കലർത്തുമോ എന്ന് ഭയക്കുന്നതായും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

## Article Content

**ഭോപ്പാൽ: [** തന്റെ ഭാര്യക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ജീവന് ഭയമുണ്ടെന്നും കാണിച്ച് ഭർത്താവ് മധ്യപ്രദേശ് വനിതാ കമ്മീഷനെ സമീപിച്ചു. ഭാര്യയും അവരുടെ പങ്കാളിയും ചേർന്ന് തന്നെ ഒഴിവാക്കാൻ പദ്ധതിയിടുന്ന സംഭാഷണം താൻ കേട്ടിട്ടുണ്ടെന്ന് ഭർത്താവ് കൗൺസിലിംഗിനിടയിൽ അവകാശപ്പെട്ടു. തന്റെ ഭക്ഷണത്തിൽ വിഷം കലർത്തുമോ എന്ന് ഭയക്കുന്നതായും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്നും കടുത്ത സ്ത്രീധന പീഡനങ്ങളും ഉപദ്രവങ്ങളുമാണ് തനിക്ക് നേരിടേണ്ടിവന്നതെന്ന് ഭാര്യ വനിതാ കമ്മീഷന് മുന്നിൽ ആരോപിച്ചു.

വിവാഹത്തിന്റെ തുടക്കം മുതൽ സ്വർണവും പണവും ആവശ്യപ്പെട്ടിരുന്നതായും, സാമ്പത്തിക സഹായം നൽകാത്തതിന്റെ പേരിൽ നിരന്തരം മർദ്ദനവും ഭീഷണിയും നേരിട്ടതായും അവർ പറഞ്ഞു. തന്റെ അറിവില്ലാതെ ബെഡ്‌റൂമിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ച് സ്വകാര്യ വീഡിയോകൾ ചിത്രീകരിക്കുകയും, അവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിച്ചതായും അവർ കൂട്ടിച്ചേർത്തു.

ഇതിനുപുറമെ, നിർബന്ധിത ഗർഭച്ഛിദ്രം നടത്തിച്ചതായും മുറികളിലും ബാത്റൂമിലും പൂട്ടിയിട്ട് ശാരീരികമായി ഉപദ്രവിച്ചതായും സ്ത്രീ ആരോപിച്ചു. വർഷങ്ങളായി ഭോപ്പാലിൽ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും, ഭർത്താവിന് അമ്മയുടെ സഹോദരീ പുത്രിയുമായി ബന്ധമുണ്ടെന്നും അമ്മായിയപ്പൻ മോശമായി പെരുമാറിയെന്നും അവർ പരാതിയിൽ വ്യക്തമാക്കി.

എന്നാൽ ഭാര്യ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഭർത്താവ് പൂർണ്ണമായി തള്ളി. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട കമ്മീഷൻ വിഷയം ഗൗരവമായി പരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373955/bhopal-husband-wife-complaint-women-commission-affair)