---
title: "ഇനി ആ മോദീൻ്റെ ആൾക്കാരെങ്ങാനും എന്നെ കാണുന്നുണ്ടോ? വരണ്ടായിരുന്നു...! ദില്ലി സമരത്തിൽ തൊണ്ടപൊട്ടി കോൺഗ്രസ് നേതാക്കൾ, മൗനം പാലിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി,  ട്രോൾ മഴ"
english_title: "VD Satheesan Silent During Delhi Protest Goes Viral, Sparks Trolls on Social Media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373949/vd-satheesan-delhi-protest-viral-video-rahul-gandhi-arrest"
published_at: "2026-07-22T15:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a609500cbac2_vd-satheesan-delhi-protest-viral-video-rahul-gandhi-arrest.jpg"
keywords: ["VD Satheesan", "Rahul Gandhi", "Delhi Protest", "NEET Paper Leak", "Jantar Mantar", "Congress Protest", "Kerala Politics"]
---

# ഇനി ആ മോദീൻ്റെ ആൾക്കാരെങ്ങാനും എന്നെ കാണുന്നുണ്ടോ? വരണ്ടായിരുന്നു...! ദില്ലി സമരത്തിൽ തൊണ്ടപൊട്ടി കോൺഗ്രസ് നേതാക്കൾ, മൗനം പാലിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി,  ട്രോൾ മഴ

> **Lead Summary:** ** ** നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ കോൺഗ്രസ് നടത്തിയ സമരത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്തതിലെ വ്യത്യസ്തമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ നേതാക്കൾ ആവേശത്തോടെ മുദ്രാവാക്യം വിളിക്കുമ്പോൾ, വി.ഡി. സതീശൻ യാതൊരു താത്പര്യവുമില്ലാതെ മൗനമായി ഇരിക്കുന്ന ദൃശ്യങ്ങളാണ് ട്രോളുകൾക്ക് വഴിവെച്ചിരിക്കുന്നത്.

## Article Content

** ** നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ കോൺഗ്രസ് നടത്തിയ സമരത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്തതിലെ വ്യത്യസ്തമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ നേതാക്കൾ ആവേശത്തോടെ മുദ്രാവാക്യം വിളിക്കുമ്പോൾ, വി.ഡി. സതീശൻ യാതൊരു താത്പര്യവുമില്ലാതെ മൗനമായി ഇരിക്കുന്ന ദൃശ്യങ്ങളാണ് ട്രോളുകൾക്ക് വഴിവെച്ചിരിക്കുന്നത്.

നീറ്റ് പരീക്ഷാ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തർ മന്തറിൽ ദിവസങ്ങളായി ശക്തമായ യുവജന-വിദ്യാർത്ഥി പ്രക്ഷോഭം തുടരുകയാണ്. ഈ സമരമുഖത്തേക്ക് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങി ദേശീയ നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും ആഞ്ഞാഞ്ഞു മുദ്രാവാക്യം വിളിക്കുമ്പോൾ, വി.ഡി സതീശൻ തികച്ചും നിസ്സംഗനായി ഒതുങ്ങിയിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദേശീയ നേതാക്കൾ തൊണ്ടപൊട്ടി പ്രതിഷേധിക്കുമ്പോൾ സതീശൻ മൗനം പാലിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി.

> കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും കേന്ദ്രത്തിലെ ഇടപെടലുകളും മുൻനിർത്തി നിരവധി ട്രോളുകളാണ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. "എന്താ ഇപ്പോ ഇവിടെ നടക്കണേ, ഇനി ആ മോദിയുടെ ആൾക്കാരെങ്ങാനും എന്നെ കാണുന്നുണ്ടോ?" എന്ന മട്ടിലാണ് സതീശന്റെ ഭാവമെന്നാണ് നെറ്റിസൺസിന്റെ പരിഹാസം.

ഇതിനിടയിൽ, കാര്യം വ്യക്തമാക്കാതെ വിളിച്ചുവരുത്തിയതിന്റെ പരിഭവമാണോ അതോ മറ്റ് രാഷ്ട്രീയ സമവാക്യങ്ങളുടെ ആശങ്കയാണോ സതീശന്റെ മുഖത്ത് നിഴലിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതായാലും ദില്ലി സമരത്തിലെ ഈ കൗതുകകരമായ ദൃശ്യങ്ങൾ ഇപ്പോൾ വലിയ തോതിൽ വൈറലായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373949/vd-satheesan-delhi-protest-viral-video-rahul-gandhi-arrest)