---
title: " 'നാടിനെ രക്ഷിച്ച പ്രധാനമന്ത്രിയാണ് മോദിയെന്ന് രാജീവ് ചന്ദ്രശേഖർ, വനിത പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്ന് ബിജെപി, കെപിസിസി മാർച്ചിനിടെ സംഘർഷം"
english_title: "BJP March to KPCC Office in Thiruvananthapuram Turns Violent, Police Use Water Cannon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373940/bjp-march-kpcc-office-thiruvananthapuram-water-cannon-rajiv-chandrasekhar-"
published_at: "2026-07-22T15:18:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60925cdaf4d_bjp-march-kpcc-office-thiruvananthapuram-water-cannon-rajiv-chandrasekhar-.jpg"
keywords: ["BJP March", "KPCC Office", "Thiruvananthapuram Protest", "Rajiv Chandrasekhar", "Delhi Protest", "Kerala Politics"]
---

#  'നാടിനെ രക്ഷിച്ച പ്രധാനമന്ത്രിയാണ് മോദിയെന്ന് രാജീവ് ചന്ദ്രശേഖർ, വനിത പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്ന് ബിജെപി, കെപിസിസി മാർച്ചിനിടെ സംഘർഷം

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരം കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിനിടെ സംഘർഷം. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധിച്ചാണ് ബിജെപി മാർച്ച് സംഘടിപ്പിച്ചത്. കെപിസിസി ആസ്ഥാനത്തേക്ക് നീങ്ങിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരം കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിനിടെ സംഘർഷം. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധിച്ചാണ് ബിജെപി മാർച്ച് സംഘടിപ്പിച്ചത്. കെപിസിസി ആസ്ഥാനത്തേക്ക് നീങ്ങിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

മാർച്ചിൽ പങ്കെടുത്ത ഒരു വനിതാ പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചതായി ബിജെപി ഗുരുതര ആരോപണം ഉന്നയിച്ചു. ബാരിക്കേഡുകൾ മറിച്ചിടാൻ പ്രവർത്തകർ നടത്തിയ ശ്രമങ്ങളെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തു. പ്രവർത്തകരെ അനുനയിപ്പിക്കാനും പിന്തിരിപ്പിക്കാനും പൊലീസ് ശ്രമങ്ങൾ തുടരുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാർച്ച് ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ കോൺഗ്രസ്സ് സമരം മോദി ഭരണത്തെ അട്ടിമറിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നാടിനെ രക്ഷിച്ച പ്രധാനമന്ത്രിയാണ് മോദി. സർക്കാർ കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നു.

കുട്ടികളുടെ പേരിൽ കോൺഗ്രസ് മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നു. ജനാധിപത്യം വഴി പിന്തുണ കിട്ടില്ലെന്ന്‌ കോൺഗ്രസിന് അറിയാം. അത് കൊണ്ട് ഗൂഢാലോചന നടത്തി ഭരണം പിടിക്കാൻ ശ്രമിക്കുന്നു. ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

അതേസമയം രാജ്യതലസ്ഥാനത്തെ വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം നടന്നു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാർ പാർലമെൻ്റിന് മുന്നിലെത്തിയത്. രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസിനും കേന്ദ്ര സർക്കാരിനെതിരെ നേതാക്കൾ മുദ്രാവാക്യം വിളിച്ചു. വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങളെ അടിച്ചമർത്തുന്നുവെന്നും പേപ്പർ ചോർച്ച വിഷയത്തിൽ സർക്കാർ മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373940/bjp-march-kpcc-office-thiruvananthapuram-water-cannon-rajiv-chandrasekhar-)