---
title: "മുലപ്പാൽ കുറവാണെന്ന് ആശങ്കയുണ്ടോ? ഈ ഭക്ഷണങ്ങൾ തീർച്ചയായും കഴിക്കൂ.."
english_title: "7 Foods for Breastfeeding Mothers to Increase Breast Milk Naturally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373937/foods-to-increase-breast-milk-breastfeeding-mothers-malayalam"
published_at: "2026-07-22T15:02:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a608e551ef14_foods-to-increase-breast-milk-breastfeeding-mothers-malayalam.jpg"
keywords: ["Breastfeeding", "Breast Milk", "Postpartum Diet", "Galactagogue Foods", "Kerala Health"]
---

# മുലപ്പാൽ കുറവാണെന്ന് ആശങ്കയുണ്ടോ? ഈ ഭക്ഷണങ്ങൾ തീർച്ചയായും കഴിക്കൂ..

> **Lead Summary:** **** ചിലർക്കെങ്കിലും മുലപ്പാൽ കുറവായിരിക്കും എന്ന ആശങ്ക നിലനിൽക്കാറുണ്ട്. നവജാത ശിശുക്കളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും അമ്മമാരുടെ കരുത്തിനും മുലയൂട്ടൽ അത്യന്താപേക്ഷിതമാണ്. മുലയൂട്ടുന്ന അമ്മമാർ ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് കുഞ്ഞിന്റെ ആവശ്യത്തിന് പാല് ലഭിക്കുന്നതിന് വളരെ പ്രധാനമാണ്. മുലപ്പാൽ ഉത്പാദനം സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില പ്രധാന ഭക്ഷണങ്ങൾ പരിചയപ്പെടാം:

## Article Content

**** ചിലർക്കെങ്കിലും മുലപ്പാൽ കുറവായിരിക്കും എന്ന ആശങ്ക നിലനിൽക്കാറുണ്ട്. നവജാത ശിശുക്കളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും അമ്മമാരുടെ കരുത്തിനും മുലയൂട്ടൽ അത്യന്താപേക്ഷിതമാണ്. മുലയൂട്ടുന്ന അമ്മമാർ ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് കുഞ്ഞിന്റെ ആവശ്യത്തിന് പാല് ലഭിക്കുന്നതിന് വളരെ പ്രധാനമാണ്. മുലപ്പാൽ ഉത്പാദനം സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില പ്രധാന ഭക്ഷണങ്ങൾ പരിചയപ്പെടാം:

പെരുംജീരകം :* മുലപ്പാൽ ഉത്പാദനം കൂട്ടാൻ സഹായിക്കുന്ന പരമ്പരാഗതമായ ഒരു ഔഷധമാണിത്. പെരുംജീരകം ഇട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.*

ഉലുവ : *ഇത് കഞ്ഞീയിൽ ചേർത്തോ, കുതിർത്തുറ വെള്ളമായോ കഴിക്കാവുന്നതാണ്.*

വെളുത്തുള്ളി : *മുലപ്പാൽ കൂട്ടാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഗുണങ്ങളും വെളുത്തുള്ളിയിലുണ്ട്. ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് ഉൽപാദനം വർദ്ധിപ്പിക്കും.*

ഇലക്കറികൾ: *ചീര, മുരിങ്ങയില തുടങ്ങിയ പച്ചക്കറികളിൽ വിറ്റാമിനുകളും അയേണും കാൽസ്യവും അടങ്ങിയിട്ടുണ്ട്. ഇത് മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കും.*

ഓട്സ് : *പ്രോട്ടീനും നാരുകളും ധാരാളമുള്ള ഓട്സ് കഴിക്കുന്നത് പാൽ ഉത്പാദനം കൂട്ടാൻ നല്ലതാണ്.*

നട്സ് ഡ്രൈ ഫ്രൂട്സ് : *ബദാം, അണ്ടിപ്പരിപ്പ്, ഈന്തപ്പഴം എന്നിവ ദിവസവും കഴിക്കുന്നത് ശരീരത്തിന് ഊർജ്ജവും മുലപ്പാൽ വർദ്ധിക്കാനും സഹായിക്കും.*

ധാരാളം വെള്ളം കുടിക്കുക: *ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് മുലപ്പാൽ ഉത്പാദനത്തിന് വളരെ അത്യാവശ്യമാണ്. തിളപ്പിച്ചാറ്റിയ വെള്ളം, ജ്യൂസുകൾ എന്നിവ ധാരാളം കുടിക്കുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373937/foods-to-increase-breast-milk-breastfeeding-mothers-malayalam)