---
title: "ഗ്ലാസ് ഇഗ്ലൂകളും സാന്താക്ലോസ് വില്ലേജും; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തേക്ക് ഒരു യാത്ര പോവാം "
english_title: "Finland Remains World’s Happiest Country, Becomes Top Tourist Destination"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373936/finland-happiest-country-tourist-destination-aurora"
published_at: "2026-07-22T14:59:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a608df0bde20_finland-happiest-country-tourist-destination-aurora.jpg"
keywords: []
---

# ഗ്ലാസ് ഇഗ്ലൂകളും സാന്താക്ലോസ് വില്ലേജും; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തേക്ക് ഒരു യാത്ര പോവാം 

> **Lead Summary:** **[** ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തി ഫിൻലൻഡ് വീണ്ടും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുന്നു. പ്രകൃതി സൗന്ദര്യവും ഉയർന്ന ജീവിതനിലവാരവും സമാധാനാന്തരീക്ഷവും കൊണ്ട് ലോകമെമ്പാടുമുള്ള യാത്രാപ്രേമികളെ ഫിൻലൻഡ് ഏറെ ആകർഷിക്കുന്നുണ്ട്. പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ജീവിതരീതിയും മികച്ച സാമൂഹിക സുരക്ഷയുമാണ് ഈ രാജ്യത്തെ സന്തോഷത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിർത്തുന്നത്.

## Article Content

**[** ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തി ഫിൻലൻഡ് വീണ്ടും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുന്നു. പ്രകൃതി സൗന്ദര്യവും ഉയർന്ന ജീവിതനിലവാരവും സമാധാനാന്തരീക്ഷവും കൊണ്ട് ലോകമെമ്പാടുമുള്ള യാത്രാപ്രേമികളെ ഫിൻലൻഡ് ഏറെ ആകർഷിക്കുന്നുണ്ട്. പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ജീവിതരീതിയും മികച്ച സാമൂഹിക സുരക്ഷയുമാണ് ഈ രാജ്യത്തെ സന്തോഷത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിർത്തുന്നത്.

സഞ്ചാരികൾക്കായി നിരവധി മനോഹരമായ കാഴ്ചകളാണ് ഫിൻലൻഡ് ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് തടാകങ്ങളും നിബിഡമായ കാടുകളും നിറഞ്ഞ ഇവിടത്തെ ഭൂപ്രകൃതി തികച്ചും ശാന്തമായ ഒരു യാത്രാനുഭവമാണ് സമ്മാനിക്കുന്നത്.

പ്രത്യേകിച്ച്, വടക്കൻ ഫിൻലൻഡിലെ ലാപ്‍ലാൻഡ് മേഖലയിൽ ദൃശ്യമാകുന്ന 'അറോറ ബോറിയാലിസ്' അഥവാ വടക്കൻ വെളിച്ചം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിപ്പേരാണ് എത്തിച്ചേരുന്നത്. വിന്റർ സീസണിൽ സ്നോ മൊബൈലിങ്, ഹസ്കി സ്ലെഡ്ഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങളും ഇവിടെ ലഭ്യമാണ്.

ഇതിനുപുറമെ, അവിടുത്തെ പരമ്പരാഗത സോന സംസ്കാരം അനുഭവിച്ചറിയാനും പ്രാദേശിക സംസ്കാരം അടുത്തറിയാനും ടൂറിസം വകുപ്പ് പ്രത്യേക പാക്കേജുകൾ ഒരുക്കുന്നുണ്ട്. തിരക്കുകളിൽ നിന്ന് മാറി സമാധാനപരമായി അവധിക്കാലം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ചോയ്സ് ആണ് ഫിൻലൻഡ്.

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തെ കാഴ്ചകൾ കാണാനും അവിടുത്തെ ജീവിതശൈലി അനുഭവിച്ചറിയാനും കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തുമെന്നാണ് ടൂറിസം മേഖലയുടെ വിലയിരുത്തൽ.സഞ്ചാരികളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്ന ഫിൻലൻഡിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചുവരികയാണ്. വേനൽക്കാലത്ത് സൂര്യൻ അസ്തമിക്കാത്ത പ്രതിഭാസമായ അർദ്ധരാത്രിയിലെ സൂര്യനും, ശൈത്യകാലത്ത് ആകാശത്ത് വർണ്ണവിസ്മയം തീർക്കുന്ന വടക്കൻ വെളിച്ചവും രാജ്യത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.

വിദേശ സഞ്ചാരികൾക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഗ്ലാസ് ഇഗ്ലൂകളും ലാപ്‍ലാൻഡ് മേഖലയിലെ സാന്താക്ലോസ് വില്ലേജും വലിയ രീതിയിലുള്ള ശ്രദ്ധയാണ് നേടുന്നത്. പ്രകൃതിയെ സ്നേഹിക്കുന്നവർക്കും ശാന്തമായ അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കും ഫിൻലൻഡ് മികച്ചൊരു യാത്രാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373936/finland-happiest-country-tourist-destination-aurora)