---
title: "എന്തൊരു ക്രൂരത, ഇതാണോ ഭാര്യ? സാരി വാങ്ങി നൽകിയില്ല; ഭർത്താവിനെ പ്രഷർ കുക്കറിന്‍റെ മൂടി കൊണ്ട് അടിച്ചുവീഴ്ത്തി ഭാര്യ ശ്വാസംമുട്ടിച്ച് കൊന്നു   "
english_title: "Thane Murder: Wife Kills Husband with Pressure Cooker Lid Over Saree Dispute, Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373916/thane-badlapur-wife-kills-husband-pressure-cooker-lid-saree-dispute"
published_at: "2026-07-22T13:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a607e6fb0da5_thane-badlapur-wife-kills-husband-pressure-cooker-lid-saree-dispute.jpg"
keywords: ["Thane Crime", "Badlapur Murder", "Domestic Violence", "Maharashtra News", "Wife Arrested", "Pressure Cooker Murder"]
---

# എന്തൊരു ക്രൂരത, ഇതാണോ ഭാര്യ? സാരി വാങ്ങി നൽകിയില്ല; ഭർത്താവിനെ പ്രഷർ കുക്കറിന്‍റെ മൂടി കൊണ്ട് അടിച്ചുവീഴ്ത്തി ഭാര്യ ശ്വാസംമുട്ടിച്ച് കൊന്നു   

> **Lead Summary:** **താനെ: ** സാരി വാങ്ങിനൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിനെ ഭാര്യ പ്രഷർ കുക്കറിന്റെ മൂടി കൊണ്ടുടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബദ്ലാപൂർ ഈസ്റ്റിലാണ് നാടിനെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. ബിഹാറിലെ റോഹ്താസ് സ്വദേശിയായ ഹരിറാം കിഷുഞ്ചി സിങ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സുനിത ഹരിറാം സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**താനെ: ** സാരി വാങ്ങിനൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിനെ ഭാര്യ പ്രഷർ കുക്കറിന്റെ മൂടി കൊണ്ടുടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബദ്ലാപൂർ ഈസ്റ്റിലാണ് നാടിനെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. ബിഹാറിലെ റോഹ്താസ് സ്വദേശിയായ ഹരിറാം കിഷുഞ്ചി സിങ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സുനിത ഹരിറാം സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഴ് വയസ്സുള്ള മകനോടൊപ്പം ഒമ്പത് വർഷമായി ബദ്ലാപൂരിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു കുടുംബം. ഭാര്യക്ക് സാരി കൊണ്ടുവരാത്തതിനെ ചൊല്ലിയുള്ള നിസാര വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ ഭയന്ന മകൻ സഹായത്തിനായി വീടിന്റെ ഉടമസ്ഥന്റെ അടുത്തേക്ക് ഓടിപ്പോയി. ഈ തക്കത്തിൽ പ്രഷർകുക്കറിന്റെ മൂടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം ഭാര്യ ഹരിറാമിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം ആത്മഹത്യയോ സ്വാഭാവിക മരണമോ ആയി വരുത്തിതീർക്കാൻ പ്രതിയായ ഭാര്യ ശ്രമിച്ചു. വഴക്കിനിടെ ഹരിറാമിന് ഹൃദയാഘാതം ഉണ്ടായതാണെന്നാണ് ഇവർ വീട്ടു ഉടമയോട് കള്ളം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിരുന്നത്.

എന്നാൽ മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ചുരുളഴിഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിൽ ശരീരത്തിൽ ആഴത്തിലുള്ള പരിക്കുകളും മർദ്ദനത്തിന്റെ പാടുകളും ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. സംശയം തോന്നിയ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതോടെ ഭാര്യ കുറ്റം സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ദമ്പതികളുടെ ഏഴു വയസ്സുള്ള മകനെ ബന്ധുക്കൾ ഏറ്റെടുത്തതായും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373916/thane-badlapur-wife-kills-husband-pressure-cooker-lid-saree-dispute)