---
title: " കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ അന്തരിച്ചു,  പുതുജീവൻ നൽകിയത് അഞ്ചുപേർക്ക്"
english_title: "Kollam Corporation Councillor Ajith Kumar B Passes Away, Organs Donated to 5 Patients"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373909/kollam-corporation-councillor-ajith-kumar-b-dies-organ-donation-5-patients-NEW"
published_at: "2026-07-22T13:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60765dc8eec_kollam-corporation-councillor-ajith-kumar-b-dies-organ-donation-5-patients.jpg"
keywords: ["Kollam Corporation", "Ajith Kumar B", "Organ Donation Kerala", "Mrithasanjeevani", "Travancore Medical College", "Kollam News"]
---

#  കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ അന്തരിച്ചു,  പുതുജീവൻ നൽകിയത് അഞ്ചുപേർക്ക്

> **Lead Summary:** **കൊല്ലം: **കൊല്ലം കോർപ്പറേഷൻ കോൺഗ്രസ് കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അജിത് കുമാർ ബി അന്തരിച്ചു. തൃക്കടവൂർ കുരീപ്പുഴ കോനവെട്ടത്ത് പരേതനായ ഭാസ്കരന്റെ മകനാണ്. സ്ട്രോക്കിനെ തുടർന്ന് ചികിത്സയിലായിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചെങ്കിലും, അഞ്ച് പേർക്ക് പുതുജീവിതമേകിയാണ് ഈ ജനപ്രതിനിധി യാത്രയാകുന്നത്.

## Article Content

**കൊല്ലം: **കൊല്ലം കോർപ്പറേഷൻ കോൺഗ്രസ് കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അജിത് കുമാർ ബി അന്തരിച്ചു. തൃക്കടവൂർ കുരീപ്പുഴ കോനവെട്ടത്ത് പരേതനായ ഭാസ്കരന്റെ മകനാണ്. സ്ട്രോക്കിനെ തുടർന്ന് ചികിത്സയിലായിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചെങ്കിലും, അഞ്ച് പേർക്ക് പുതുജീവിതമേകിയാണ് ഈ ജനപ്രതിനിധി യാത്രയാകുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ സ്ട്രോക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലായിരുന്നെങ്കിലും പുലർച്ചെയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

തുടർന്ന് കുടുംബാംഗങ്ങളുടെ മാതൃകാപരമായ തീരുമാനപ്രകാരം കേരള സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അവിവാഹിതനാണ്. സുരേഷ് കുമാർ ബി, അജിത കുമാരി ബി എന്നിവരാണ് സഹോദരങ്ങൾ.

ട്രാവൻകൂർ മെഡിക്കൽ കോളേജിൽ നിന്നും സമാഹരിച്ച അദ്ദേഹത്തിന്റെ കരൾ, വൃക്കകൾ, കോർണിയ എന്നിവ വിവിധ ആശുപത്രികളിലെ അഞ്ച് പേർക്കാണ് പുതുജീവൻ സമ്മാനിക്കുന്നത്. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373909/kollam-corporation-councillor-ajith-kumar-b-dies-organ-donation-5-patients-NEW)