---
title: "കോഴിക്കോട് വടകരയിൽ കഞ്ചാവും എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ"
english_title: "Kozhikode Vadakara Drug Bust: 2 Arrested with MDMA and Cannabis in Kurumba"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373905/kozhikode-vadakara-kurumba-mdma-cannabis-arrest-dansaf-police"
published_at: "2026-07-22T13:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60734e04466_vadakara-kurumba-mdma-cannabis-arrest-2-held-vehicle-seized.jpg"
keywords: ["Latest news", "Kozhikode News", "Vadakara", "Drug Arrest", "MDMA", "Kanja"]
---

# കോഴിക്കോട് വടകരയിൽ കഞ്ചാവും എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** കോഴിക്കോട് : **[** വടകര കുറുമ്പയിൽ നിന്ന് മാരക ലഹരിയായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേരെ ഡാൻസാഫ് സംഘവും വടകര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പാനൂർ കാറാല്‍തെരു സൈം ഹൗസിലെ ഷിജാസ് , പന്ന്യന്നൂർ സഹീറ മൻസിലിലെ സിറാജ് എന്നിവരാണ് പിടിയിലായത്.

## Article Content

കോഴിക്കോട് : **[** വടകര കുറുമ്പയിൽ നിന്ന് മാരക ലഹരിയായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേരെ ഡാൻസാഫ് സംഘവും വടകര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പാനൂർ കാറാല്‍തെരു സൈം ഹൗസിലെ ഷിജാസ് , പന്ന്യന്നൂർ സഹീറ മൻസിലിലെ സിറാജ് എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി കുറുമ്പയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ സഞ്ചരിച്ച മഹീന്ദ്ര ജിറ്റോ വാഹനം റോഡ് സൈഡിൽ നിർത്തുകയും പ്രതികൾ ഓടാൻ ശ്രമികുന്നതും പോലീസിന്റെ ശ്രദ്ധയിൽ പെട്ടത് .

തുടർ പരിശോധനയിൽ വാഹനത്തിന്റെ സീറ്റിന്റെ അടിയിൽ കവറിൽ സൂക്ഷിച്ച 15.776 ഗ്രാം കഞ്ചാവും സിപ് ലോക്ക് കവറിൽ ക്രിസ്റ്റൽ രൂപത്തിലുള്ള 3.182 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെത്തുകയായിരുന്നു . ലഹരി കടത്താനായി ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇവർക്ക് ലഹരിയുടെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373905/kozhikode-vadakara-kurumba-mdma-cannabis-arrest-dansaf-police)