---
title: "തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി"
english_title: "Charred Body Of Man Found Near Tirur Mini Civil Station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373897/charred-body-found-tirur-mini-civil-station-malappuram"
published_at: "2026-07-22T12:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a606c3464087_charred-body-found-tirur-mini-civil-station-malappuram.jpg"
keywords: ["Latest News", "Tirur", "Malappuram", "Charred Body"]
---

# തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

> **Lead Summary:** **മലപ്പുറം: [** തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സിവിൽ സ്റ്റേഷനിലെ പാർക്കിങ് ഷെഡിന് സമീപം ബുധനാഴ്ച രാവിലെ ഏഴരയോടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

## Article Content

**മലപ്പുറം: [** തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സിവിൽ സ്റ്റേഷനിലെ പാർക്കിങ് ഷെഡിന് സമീപം ബുധനാഴ്ച രാവിലെ ഏഴരയോടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

ആളൊഴിഞ്ഞ ഈ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയ സംഭവം വലിയ ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് തിരൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സബ് കലക്ടർ ദിലീപ് കെ. കൈനിക്കര, ഡി.വൈ.എസ്.പി. എ.എം. സിദ്ദീഖ്, തിരൂർ എസ്.ഐ.മാരായ എൻ.ആർ. സുജിത്ത്, ടി. നസീർ തുടങ്ങിയ ഉയർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.

കൂടാതെ ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പുറത്തുവന്നാൽ മാത്രമേ മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373897/charred-body-found-tirur-mini-civil-station-malappuram)